കുരിശാണുരക്ഷ… കുരിശിലാണു രക്ഷ
കോണ്‍സ്റ്റയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി സ്വപ്നത്തിലെ ദര്‍ശനമനുസരിച്ച് ഈശോയെ തറച്ച കുരിശിനായുള്ള അന്വേക്ഷണത്തിനിടയില്‍ ജറുസലേമില്‍ മാതാവിന്‍റെ പ്രതിമ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ക്ഷേത്രം കണ്ടെത്തി.ഹെലേന രാജ്ഞിക്കുണ്ടായ ആത്മീയദര്‍ശനമനുസരിച്ച് ആ ക്ഷേത്രത്തിനു താഴെ കുഴിച്ചപ്പോള്‍ കര്‍ത്താവിന്‍റെ കല്ലറയിലേക്കുള്ള കവാടം തുറന്നുകിട്ടി.ആ കല്ലറയില്‍ നിന്നു തന്നെ മുന്നു കുരിശുകളും കണ്ടെത്തി.കര്‍ത്താവിന്‍റെയും ഒപ്പം തറയ്ക്കപ്പെട്ട കള്ളന്മാരുടേതാണ് ആ കുരിശുകള്‍ എന്ന് അനുമാനിക്കപ്പെട്ടു.പക്ഷെ മൂന്നു കുരിശുകളില്‍ ഏതിലാണ് കര്‍ത്താവ് തൂങ്ങിമരിച്ചതെന്നറിയാതെ രാജ്ഞി കുഴങ്ങി.അവിടെ നിന്നു തന്നെ’ യൂദന്മാരുടെ രാജാവായ നസ്രായനായ ക്രിസ്തു’ എന്നെഴുതി വയ്ക്കപ്പെട്ട ഫലകവും ലഭിച്ചു.ഈ വിഷമ സന്ധികളില്‍ ജറുസലേം മെത്രാനായിരുന്ന മക്കരിയുസ് അവരെ സഹായിക്കാനായി സ്വര്‍ഗത്തില്‍ നിന്ന് ഒരു അടയാളം ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന ഫലിക്കുകയും ചെയ്തു. അവിടെ ദീര്‍ഘകാലമായി കഠിനരോഗം ബാധിച്ച ഒരു സ്ത്രീ ഉണ്ടായിരുന്നു.രോഗം ബാധിച്ച് അവര്‍ ആസന്നമരണയായിരുന്നു.അമൂല്ല്യമായ കുരിശില്‍ സ്പര്‍ശിച്ചാല്‍...