യേശുവിന്‍റെ കുരിശിലെ രക്ഷ നമ്മള്‍ സ്വന്തമാക്കാന്‍ ഈശോമിശിഹായില്‍ വിശ്വസിച്ച് പാപങ്ങളെക്കുറിച്ച് അനുതപിച്ച് മാനസാന്തപ്പെട്ട് യേശുവിനെ ഹൃദയത്തില്‍ രക്ഷകനും നാഥനുമായി സ്വീകരിച്ച് കാര്‍ത്താവാണെന്ന് ഏറ്റു പറഞ്ഞാല്‍ മതി. വിശ്വാസം രക്ഷയിലേക്കു നയിക്കുന്നു.
കാരാഗൃഹത്തില്‍ കിടന്ന പൗലോസും, സീലാസും വളരെ ശക്തമായി സ്തുതിച്ചു പ്രാര്‍ത്ഥിച്ചു. അവരുടെ കൈവിലങ്ങുകള്‍ പൊട്ടി, ജയിലറകള്‍ തകര്‍ന്നു വീണു. പൗലോസ് അവര്‍ക്ക് കാവല്‍ നിന്ന ഭയചകിതരായ റോമാപടയാളികളോട് യേശുവിനെക്കുറിച്ചും രക്ഷാകര രഹസ്യങ്ങളെക്കുറിച്ചും സംസാരിച്ചു (അതായത് കെറിഗ്മ പ്രഭാഷണം.) “കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക നീയും നിന്‍റെ കുടുംബവും രക്ഷപ്രാപിക്കും.” (അപ്പ.16:31, 2:38, 4:12). “യേശു കര്‍ത്താവാണെന്ന് അധരം കൊണ്ട് ഏറ്റു പറയുകയും, ദൈവം അവനെ മരിച്ചവരില്‍ നിന്നും ഉയര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും.” (റോമ.10:9).
വിശ്വാസം അനുസരണമാണ്
വിശ്വാസത്തിന്‍റെ ഏറ്റവും നല്ല മാതൃക നമ്മള്‍ കാണുന്നത് വിശ്വാസികളുടെ പിതാവായ അബ്രഹാത്തില്‍ തന്നെയാണ്. ദൈവമായ കര്‍ത്താവ് അബ്രഹാത്തിനോട് അരുളിചെയ്തു: “നിന്‍റെ ദേശത്തേയും (ഹാരാന്‍), ബന്ധുക്കളേയും (വിജാതീയര്‍), പിതൃഭവനത്തേയും വിട്ട്, ഞാന്‍ കാണിച്ചു തരുന്ന ദേശത്തേയ്ക്ക് പോവുക.” അബ്രഹം ശിശുസഹജമായ മനോഭാവത്തോടെ മറുചോദ്യങ്ങള്‍ ചോദിക്കാതെ അനുസരിച്ചു.
അനുസരണം എന്നു പറഞ്ഞാല്‍ അബ്രാഹത്തിന്‍റേയും, കര്‍ത്താവിന്‍റെ ദാസിയായ കന്യാമറിയത്തിന്‍റേയും (ലൂക്കാ.1:38) മരണത്തോളം അനുസരണയുള്ളവനായി സ്വയം ശൂന്യനായ യേശുവിന്‍റേയും (ഫിലി.2:6) ജീവിതത്തില്‍, തങ്ങളുടെ ബുദ്ധിയും മനസ്സും, ദൈവഹിതത്തിന് പൂര്‍ണ്ണമായി അടിയറവു വക്കുന്നതാണ്. വിശ്വാസത്തിന്‍റേയും, അനുസരണത്തിന്‍റേയും അനന്തര ഫലങ്ങള്‍ അനുഗ്രഹങ്ങളാണ്. (ഉല്പ.12:2) “ഞാന്‍ നിന്നെ അനുഗ്രഹിക്കും. നിന്‍റെ പേര് മഹത്വമാക്കും. അങ്ങനെ നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും.” നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗ്രഹീതമാകും. (ഉല്പ.12:2).
എവിടേക്കാണ് പോകേണ്ടത് എന്ന് അറിയാതെയാണ് അബ്രാഹം പുറപ്പെട്ടത്. അത് അബ്രാഹത്തിനും സന്തതികള്‍ക്കും അനുഗ്രഹമായി ഭവിച്ചു. (ഹെബ്രാ.11:9). ദൈവദൂതന്മാര്‍ സന്തോഷ വാര്‍ത്തയുമായി സാറായുടെ വീട്ടില്‍ വന്നപ്പോള്‍ തന്‍റെ പ്രായാധിക്യത്തെയും വന്ധ്യതയെയുംക്കുറിച്ച് മാനുഷിക ബോധമുള്ള അബ്രാഹത്തിന്‍റെ ഭാര്യ സാറാ ഊറി ഊറി ചിരിച്ചുപോയി. എന്നാല്‍ തന്നോട് വാഗ്ദാനം ചെയ്തവന്‍ വിശ്വസ്തനാണെന്നു ഉറച്ച ബോധ്യം ഉള്ളതുകൊണ്ട് “പ്രായം കഴിഞ്ഞിട്ടും സാറാ വിശ്വാസം മൂലം ഗര്‍ഭധാരണത്തിനുവേണ്ട ശക്തി പ്രാപിച്ചു.” (ഉല്പ.11:11). അനുസരണത്തിന്‍റേയും നീണ്ട കാത്തിരിപ്പിന്‍റേയും ഫലമായി ഇസഹാക്ക് എന്ന വാഗ്ദാന പുത്രന്‍ ജനിച്ചപ്പോള്‍ (അബ്രാഹത്തിന് 100 വയസ്സ്) അബ്രാഹം വേദനജനകമായ അവസ്ഥയില്‍ വീണ്ടും പരീക്ഷിക്കപ്പെടുന്നു. തന്‍റെ ഏകജാതനെ ദൈവത്തിന് ബലിയര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ട ദൈവത്തോട് മറുചോദ്യം ചോദിക്കാതെ അനുസരണയോടുകൂടി, തീയുംകത്തിയുമായി ഇറങ്ങി പുറപ്പെട്ട അബ്രാഹം നമുക്ക് സമര്‍പ്പണത്തിന്‍റെ ഉത്തമ മാതൃകയാണ്. (ഹെബ്രാ.11:17-18). അപ്പോള്‍ യഥാര്‍ത്ഥ ഫലദായകമായ വിശ്വാസമെന്നത് അനുസരണം വഴി, മനുഷ്യന്‍ തന്‍റെ ബുദ്ധി, മനസ്സ്, ഹൃദയം, തീരുമാനങ്ങള്‍, സര്‍വ്വസ്വവും, വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവത്തിന് സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കലാണ്. അലസനും, വിരുപനുമായ തന്‍റെ മകന്, പിതാവ് സ്വത്തു വിഭജനം നടത്തിയപ്പോള്‍ വെറും പാറക്കൂട്ടം കൊടുക്കു. നിരാശനും, ദുഃഖിതനും കോപിഷ്ഠനുമായ തന്‍റെ ഈ മകന്‍ മാതാപിതാക്കളേയും ചേട്ടന്മാരേയും ശപിച്ചു. വികാരിയച്ചന്‍ അവനെ പോട്ടയില്‍ ധ്യാനത്തിനു വിട്ടു. കുമ്പസാരിച്ച്, വി.കുര്‍ബ്ബാന സ്വീകരിച്ച്, മാനസാന്തരപ്പെട്ട് പ്രാര്‍ത്ഥനാഗ്രൂപ്പില്‍ പ്രാര്‍ത്ഥിച്ചു തുടങ്ങി. അവിടെ അവന് ഒരു വചനം കിട്ടി. (ഹെബ്രാ.4:12). ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്. (ഹെബ്രാ.13:5). സര്‍ക്കാര്‍ അവന്‍റെ ഉറപ്പുള്ള പാറസ്ഥലം വാടകക്ക് എടുത്ത് പാറപൊട്ടിച്ചു. ഈ മനുഷ്യന്‍ അദ്ധ്വാനമൊന്നും കൂടാതെ തന്‍റെ ചേട്ടന്മാരെക്കേള്‍ കുബേരനായി. മക്കളെല്ലാവരും വിദേശത്ത് ജോലിയുള്ളവരുമായി. അവന്‍റെ ജീവിതത്തില്‍ ഐശ്വര്യം, അഭിവൃദ്ധി ധാരാളം ഉണ്ടായി.
ഇന്നു വളരെ ഭക്തരായ കര്‍മ്മാനുഷ്ഠ വിശ്വാസികള്‍, അവിശ്വാസികളേക്കാള്‍ കഷ്ടമായിട്ടാണ് യേശുവിന് എതിര്‍ സാക്ഷ്യം നല്കി ജീവിക്കുന്നത്. മൊത്തത്തില്‍ വിശ്വാസമുണ്ട്. ചിത്തത്തില്‍ സംശയങ്ങളും, ഉടക്കു ചോദ്യങ്ങളും ധാരാളം.
ദൈവസന്നിധിയില്‍ നീതി നിഷ്ഠനും, കല്പനകള്‍ അനുസരിക്കുന്നവനും, കര്‍മ്മാനുഷ്ഠാനബലി പൂജാര്‍പ്പകനും, ദൈവം ഓര്‍മ്മിച്ചവന്‍ (സഖറിയ) എന്നു പേരുമുള്ള അവിശ്വാസിയായ പുരോഹിതശ്രേഷ്ഠന്‍, ഗബ്രിയേല്‍ ദൂതന്‍റെ വചനം അവിശ്വസിച്ച് ഊമനായി മാറി. ദൈവം ഇതൊരു നിയമമാക്കി മാറ്റിയിരുന്നെങ്കില്‍, ഇന്ന് നമ്മളില്‍ എത്ര പേര്‍ ഊമരായി മാറുമായിരുന്നു?
എന്‍റെ ഇടതു വശത്ത് കുരിശില്‍ കിടന്ന് ശാന്തമായി മരിച്ചുകൊണ്ടിരിക്കുന്ന നിരപരാധിയായ സാക്ഷാല്‍ ദൈവപുത്രനോട് – ഓര്‍ക്കണേ! എന്നെ രക്ഷിക്കണെ! എന്ന നല്ല കള്ളന്‍റെ പ്രാര്‍ത്ഥന അവനെ പറുദീസായിലെത്തിച്ചു. മരണത്തിനപ്പുറം അതിജീവിക്കുന്ന, അസാദ്ധ്യതകളെ സാധ്യമാക്കുന്ന – വിശ്വസിച്ചവനില്‍ പ്രത്യാശയര്‍പ്പിക്കുന്ന, ഗാഗുല്‍ത്തായിലെ നല്ല കള്ളന്‍, അനുതപിച്ച്, മാനസാന്തരപ്പെട്ട്, രക്ഷ അനുഭവിച്ചറിഞ്ഞു. ഈ കള്ളന്‍റെ വിശ്വാസമാണ് നമുക്ക് മാതൃകയാകേണ്ടത്.
No comments
Post a Comment