Posts

Showing posts from February, 2024

എനിക്കൊരു വീടില്ലായിരുന്നു ഇവിടെ വന്നു പ്രാർത്ഥിച്ചതിന്റെ ഫലമായി വീട് ലഭിച്ചു. സാക്ഷ്യം കേൾക്കാം

Image
 

ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ കേന്ദ്ര സർക്കാരുമായി ബന്ധമുള്ള സംഘടനകള്‍: സുപ്രീം കോടതിയില്‍ ബംഗളൂരു ആർച്ച് ബിഷപ്പ്

Image
  രാജ്യത്ത് ക്രൈസ്തവർക്കുനേരേ നടക്കുന്ന അക്രമങ്ങൾക്കു പിന്നിൽ കേന്ദ്രസർക്കാരുമായി ബന്ധമുള്ള സംഘടനകളാണെന്ന് സത്യവാങ്മൂലം. ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവരാണു ഇക്കാര്യം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആയിരത്തിലേറെ ആക്രമണങ്ങളാണ് ക്രിസ്ത്യൻ വിഭാഗങ്ങൾക്കു നേരെ ഉണ്ടായതെന്നും മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കെതിരെ എടുത്ത കേസുകൾക്കു പിന്നിൽ ആർഎസ്എസ്, ബജ്റംഗ്ദൾ, ഹിന്ദു ജാഗരണ്‍ മഞ്ച്, വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) അംഗങ്ങളാണെന്നു സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചു സുപ്രീംകോടതി 2022 സെപ്റ്റംബർ 21ന് സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടിയതിനുശേഷവും പല സംസ്ഥാനങ്ങളിലും അക്രമങ്ങളുടെ എണ്ണം കൂടി. 2021ൽ ക്രൈസ്തവർക്കെതിരേ 505 അക്രമസംഭവങ്ങളാണു റിപ്പോർട്ട് ചെയ്തെങ്കിൽ 2022ൽ ഇതു 598 ആയി. 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം 123 അക്രമസംഭവങ്ങളുണ്ടായെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ്, മധ്യപ...

അപൂര്‍വ്വത; പ്രതിവാര കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഒപ്പം കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസും

Image
  വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രതിവാര കൂടിക്കാഴ്ചക്കു ഫ്രാന്‍സിസ് പാപ്പയുടെ ഒപ്പം ഈജിപ്തിലെ, ‘അലക്സാണ്ട്രിയയിലെ പാപ്പ’യും കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവനുമായ പാത്രിയാർക്കീസ് തവദ്രോസ് രണ്ടാമനും നിലക്കൊണ്ടത് അപൂര്‍വ്വതയായി. ഇന്നലെ റോമിൽ സമയം രാവിലെ 9 മണി, ഇന്ത്യയിൽ സമയം ഉച്ചയ്ക്ക് 12.30- ആയിരുന്നു വത്തിക്കാന്‍ ചത്വരത്തില്‍ അത്യഅപൂര്‍വ്വമായ കൂടിക്കാഴ്ച നടന്നത്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ ”സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ രണ്ട് മാർപാപ്പമാർ” എന്ന വിശേഷണം നല്‍കിയിരിന്നു. സമാധാനാശംസയോടുകൂടി പൊതു കൂടിക്കാഴ്ച പരിപാടിക്കു തുടക്കം കുറിച്ചതിനെ തുടർന്ന് പാത്രിയാർക്കീസ് തവദ്രോസ് രണ്ടാമൻ പത്തുവർഷം മുമ്പ് ഇതേ തീയതിയിൽ ഫ്രാൻസിസ് പാപ്പ തന്നെയും കോപ്റ്റിക് സഭയുടെ പ്രതിനിധികളെയും വത്തിക്കാനിൽ സ്നേഹപൂർവ്വം സ്വീകരിച്ചതിന് നന്ദി പറഞ്ഞു. തന്നെയും കോപ്റ്റിക് സഭയുടെ പ്രതിനിധികളെയും വത്തിക്കാനിൽ സ്നേഹപൂർവ്വം സ്വീകരിച്ചതും ഈ സ്നേഹത്തിന്റെ സ്മരണ അനുവർഷം തങ്ങൾ “സാഹോദര്യസ്നേഹദിനം” ആയി ആചരിക്കുന്നതും പാത്രിയാർക്കീസ് അനുസ്മരിച്ചു. പാത്രിയാർക്കീസിൻറെ വാക്കുക...

ദയാവധത്തിനെതിരെ സംയുക്ത പ്രസ്താവനയുമായി വത്തിക്കാനും യഹൂദരുടെ പരമോന്നത സംഘടനയും

Image
വത്തിക്കാന്‍ സിറ്റി: ദയാവധത്തിനെതിരെ യഹൂദ മത ഐക്യത്തിനു വേണ്ടിയുള്ള വത്തിക്കാൻ കമ്മീഷനും യഹൂദ മത വിശ്വാസികളുടെ പരമോന്നത സംഘടനയായ ചീഫ് റബ്ബിനെറ്റ് ഓഫ് ഇസ്രായേലും സംയുക്ത പ്രസ്താവന ഇറക്കി. ജെറുസലേമിൽ ചേർന്ന ഇരുവിഭാഗങ്ങളുടെയും പതിനേഴാമത് സംയുക്ത കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മെയ് 12നു ഇത്തരത്തില്‍ ഒരു പ്രസ്താവന ഇരുവിഭാഗങ്ങളും ഇറക്കിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് വാർഷിക സമ്മേളനം ഇത്തവണ സംഘടിപ്പിക്കുന്നത്. “മാറാരോഗികളോട് യഹൂദരുടെയും, കത്തോലിക്കരുടെയും സമീപനം: വിലക്കപ്പെട്ടിരിക്കുന്നത്, നിയന്ത്രണം ഉള്ളത്, നിർബന്ധമുള്ളത്” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സമ്മേളനം. മാറാരോഗികളെ വിശ്വാസത്തോടും, ബഹുമാനത്തോടും, സ്നേഹത്തോടും കൂടി പരിചരിക്കുകയെന്നത് കത്തോലിക്കരെയും യഹൂദരെയും സംബന്ധിച്ചു വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും വിളക്ക് തെളിയിക്കുന്നത് പോലെയാണെന്ന് പ്രസ്താവനയിൽ പറയുന്നു. ദയാവധവും, ഡോക്ടറുടെ സഹായത്തോടെ നടത്തുന്ന ആത്മഹത്യകളും ഒരു വ്യക്തിയുടെ മരണം നിശ്ചയിക്കാനുള്ള ദൈവത്തിൻറെ അധികാരത്തിലുള്ള ക്രമവിരുദ്ധമായ മനുഷ്യരുടെ കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി 2006ൽ ഇരു...