സന്തോഷം നിറഞ്ഞ ജീവിതത്തിന് ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന 10 ചിന്തകള്‍

 


യുവജനമേ, നിങ്ങള്‍ എവിടെയാണെന്ന് കണ്ടെത്തുക
യുവജനങ്ങള്‍ മാര്‍പാപ്പയോട് ചോദിച്ചു: ലോകത്തെയും മനുഷ്യരെയും സംരക്ഷിക്കുന്നതിന് മനുഷ്യന് കഴിവുണ്ടോ? തിന്മയുടെ മധ്യത്തില്‍ ദൈവത്തിന്‍റെ സാന്നിദ്ധ്യത്തെക്കുറിച്ച് മാര്‍പാപ്പ എന്തു പറയുന്നു?ڈ
മാര്‍പാപ്പയുടെ മറുപടി അവരോട് രണ്ടു ചോദ്യങ്ങളായിരുന്നു. ڇഎവിടെ ദൈവം? എവിടെ മനുഷന്‍? ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യ നീ എവിടെയാണ്? ڈ
തുടര്‍ന്ന് മാര്‍പാപ്പ വിശദീകരിച്ചു. മനുഷ്യന്‍, തന്നെ തന്നെ കണ്ടെത്തുമ്പോള്‍ ദൈവത്തെ അന്വേഷിക്കും. ആത്മാര്‍ത്ഥതയോടെ സത്യം അന്യേഷിക്കുമ്പോഴും നന്മയുടെയും സൗന്ദര്യത്തിന്‍റെയും വഴിയില്‍ സഞ്ചരിക്കുമ്പോഴും മനുഷ്യന് ദൈവത്തെ കണ്ടെത്താന്‍ കഴിയും. മാര്‍പാപ്പ ഉറപ്പിച്ചു പറഞ്ഞു:ڇഒരു “യുവവ്യക്തി, സത്യത്തെ സ്നേഹിക്കുകയും  അത് അന്വേഷിക്കുയും ചെയ്യുമ്പോള്‍, നന്മയെ നന്മയായി സ്നേഹിക്കുമ്പോള്‍ തീര്‍ച്ചയായും അവന്/അവള്‍ക്ക് ദൈവത്തെ കണ്ടെത്താനാകും. എന്നാല്‍ ഈ വഴി ദീര്‍ഘമേറിയതാകാം. ചിലര്‍ അത് കണ്ടത്തിയില്ലെന്നും വരും. എന്നാല്‍ ആ അന്വേഷണത്തിലൂടെ അവര്‍ പക്വത പ്രാപിക്കും; ദൈവത്തെ കണ്ടുമുട്ടാന്‍ പ്രാപ്തരാവുകയും ചെയ്യും. ആത്യന്തികമായി അതു കൃപയാണ്. എങ്കിലും അത് വ്യക്തിപരമായി കണ്ടെത്തുക ആവശ്യമാണ്. വൈയക്തികമായ ഒരു പാത നടക്കുന്നതിലൂടെ അതു കണ്ടെത്തും. അങ്ങനെ അതു വൈയക്തികമായ ഒരു പ്രവര്‍ത്തിയും ആകും.

തെറ്റുകളില്‍ നിന്നڈ് എളിമ പഠിക്കുക
ജ്ഞാനത്തിന്‍റെ പുസ്തകത്തില്‍ നിന്ന് ഉദ്ധരിച്ചുകൊണ്ട് ഫ്രാന്‍സീസ്സ് മാര്‍പാപ്പ പറഞ്ഞു. “നീതിമാന്‍ പോലും ദിവസം ഏഴുപ്രാവശ്യം തെറ്റു പറ്റുന്നു.”  മനുഷ്യന്‍ മാത്രം ഒരേ സ്ഥലത്ത് വീണ്ടും വീണ്ടും വീഴുന്നു, വീഴ്ചയില്‍ നിന്നു പഠിക്കുന്നില്ല. മൃഗങ്ങള്‍ക്ക് അതു പറ്റാറില്ല. ഒരു വ്യക്തി തന്‍റെ തെറ്റ് അംഗീകരിക്കുന്നില്ലെങ്കില്‍, അയാള്‍ ഔദ്ധത്യം, പൊള്ളപ്പകിട്ട്, അഹങ്കാരം, ഗര്‍വ്വ് എന്നിവയില്‍ നിപതിക്കും. തെറ്റുകള്‍ തന്‍റെ ജീവിതത്തില്‍ വലിയ ഗുരുവായിരുന്നുവെന്നും ഏറെ പാഠങ്ങള്‍ അവ പഠിപ്പിച്ചുവെന്നും മാര്‍പാപ്പ യുവജനങ്ങളോടു പറഞ്ഞു. നാം അതി മാനുഷരെന്നു ചിന്തിക്കുമ്പോള്‍ തെറ്റുകള്‍ നമ്മെ എളിമപ്പെടുത്തും. നമ്മെ നമ്മുടെ യഥാര്‍ത്ഥസ്ഥാനത്ത്  നിറുത്തും. തന്‍റെ നിര്‍ബന്ധബുദ്ധി കാരണം എല്ലാ തെറ്റുകളില്‍ നിന്നും താന്‍ പഠിച്ചില്ല എന്ന ഖേദചിന്ത മാര്‍പാപ്പ തുറന്നു പറഞ്ഞു.
 തെറ്റുകളില്‍ നിന്നും താന്‍ പഠിച്ചുവെന്നും അത് തനിക്കു നന്മയായെന്നും കൂട്ടിച്ചേര്‍ത്തു.  നാം തെറ്റുകള്‍ മനസ്സിലാക്കുന്നതും ഒരേ തെറ്റ് ആവര്‍ത്തിക്കാതിരിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്, നല്ലതുമാണ്. യുവജനങ്ങള്‍ തങ്ങളുടെ തെറ്റുകളില്‍ നിന്നു പഠിക്കാന്‍ അവയുമായി ഒരു സംഭാഷണത്തില്‍ ഏര്‍പ്പെടണം. എളിമയുള്ളവരാകാനും നല്ലവരാകാനുമുള്ള കഴിവാണത്. മാര്‍പാപ്പ വീണ്ടും തന്‍റെ അനുഭവം പറഞ്ഞു: “ചെറുപ്പക്കാരനായ സുപ്പീരിയര്‍ എന്ന നിലയില്‍ ഞാന്‍ അധികാരപ്രമത്തതയോടെ പെരുമാറാനിടയായി. എന്നാല്‍, ഞാന്‍ ഒരു പാഠം പഠിച്ചു. മറ്റുള്ളവരെ കേള്‍ക്കണം. അവര്‍ എന്താണ് ചിന്തിക്കുന്നതെന്ന് മനസ്സിലാക്കണം. എങ്കിലേ നല്ല അധികാരിയായിരിക്കാന്‍ പറ്റൂ. അധികാരപ്രമത്തത ശരിയല്ല എന്നും പഠിച്ചു. കൂടുതല്‍ എളിമയുള്ളവനാകാന്‍ എനിക്കു സഹായകമായി.”

എവിടെയാണ് ദൈവത്തെ കണ്ടെത്തുക
യുവാക്കള്‍ മാര്‍പാപ്പയോട് ചോദിച്ചു: ‘അങ്ങ്  എവിടെയാണ് ദൈവത്തെ കണ്ടെത്തുന്നത് ?  ഫ്രാന്‍സീസ്സ് മാര്‍പാപ്പ പറഞ്ഞു: ‘ജീവിതസാഹചര്യത്തില്‍ ഞാന്‍ ദൈവത്തെ അന്വേഷിക്കുന്നു. ബൈബിളിലും കൂദാശയുടെ പരികര്‍മ്മത്തിലും പ്രാര്‍ത്ഥനയിലും കണ്ടുമുട്ടുന്ന ജനതകളിലും ചെയ്യുന്ന ജോലികളിലും ഞാന്‍ ദൈവത്തെ കണ്ടെത്തുന്നു.രോഗികളിലും ജയിലറയില്‍ കഴിയുന്നവരിലും ദുഃഖിതരിലും ദരിദ്രരിലും ദൈവം സജീവനായി നിലകൊള്ളുന്നു. അനീതിയുടെ അനുഭവങ്ങള്‍ എനിക്കു ദൈവവുമായി സംഭാഷണം നടത്താന്‍ അവസരമാകുന്നുണ്ട്”. ഒപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ഞാന്‍ ആഗ്രഹിക്കുന്നതുപോലെ ദിവസവും എനിക്ക് പൂര്‍ണ്ണമായി ദൈവത്തെ കണ്ടുമുട്ടാന്‍ കഴിയുന്നില്ല. എന്നാല്‍ ഞാന്‍ അതിലേക്കുള്ള  വഴിയിലാണ്…

പ്രാര്‍ത്ഥന നമ്മെ നോക്കാന്‍ ദൈവത്തെ അനുവദിക്കുന്നത്
അവിശ്വാസിയായ ഒരു പെണ്‍കുട്ടി ഒരിക്കല്‍ എന്നോടു ചോദിച്ചു: “അങ്ങ് എങ്ങിനെയാണ്’ പ്രാര്‍ത്ഥിക്കുന്നത്?” ഞാന്‍ പറഞ്ഞു: “ഞാന്‍ ബൈബിള്‍ വായിക്കുന്നു. ദൈവം എന്നെ നോക്കാന്‍ ഞാന്‍ എന്നെത്തന്നെ അനുവദിക്കുന്നു. അതാണ് എനിക്ക് പ്രാര്‍ത്ഥന. അത് വെറും വികാരതാരള്യമല്ല. ഞാന്‍ ആഴത്തില്‍ അനുഭവിക്കുന്ന കാര്യമാണ്. ചിലപ്പോള്‍ ദൈവം എന്നോട് ഒന്നും പറയുകയില്ലായിരിക്കും. എങ്കിലും അത് ദൈവത്തോടുള്ള സംസാരസമയമാണ്. ഞാന്‍ ഉറങ്ങുക പോലും ചെയ്തിട്ടുണ്ട്. ഒരു പുത്രന്‍ പിതാവിന്‍റെ സാന്നിദ്ധ്യത്തിലായിരിക്കുന്നതുപോലെയാണിത്. പുത്രനാണെന്നനുഭവിക്കുന്നതുതന്നെ പ്രാര്‍ത്ഥനയാണ്. ഇതാണെന്‍റെ പ്രാര്‍ത്ഥനാരീതി.
മാര്‍പാപ്പ പറഞ്ഞു: “ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കാരണം പ്രാര്‍ത്ഥിക്കാനും ദൈവത്തോട് സംസാരിക്കാനുമുള്ള അനേകം ആവശ്യങ്ങളാല്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഞാന്‍ ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. അവര്‍ അവരുടെ പ്രശ്നങ്ങളും സഹനങ്ങളും എന്നോടു പറയുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടവനാകുന്നു. യുദ്ധങ്ങളുടെ നടുവില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. വിശപ്പുകൊണ്ടു മരിക്കുന്നവരുടെ ഫോട്ടോകള്‍ ഞാന്‍ കാണുമ്പോള്‍ എങ്ങിനെ പ്രാര്‍ത്ഥിക്കാതിരിക്കാന്‍ കഴിയും? ലോകത്തെ മുഴുവന്‍ തീറ്റിപ്പോറ്റാനുള്ളത് ഇന്ന് നമുക്കുണ്ട്. എന്നിട്ടും ഈ ദാരിദ്ര്യം എനിക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല. അനേകര്‍ വിശപ്പുകൊണ്ടു മരിക്കുന്നു. എനിക്കിത് ഘോരമായി അനുഭവപ്പെടുന്നു. ഇതെല്ലാം എന്നെ പ്രാര്‍ത്ഥിക്കാന്‍ നിര്‍ബന്ധിക്കുന്ന കാര്യങ്ങളാണ്.”



മോശമായ ഭയം തള്ളിക്കളയുക, നല്ല ഭയം ഉള്‍ക്കൊള്ളുക
എന്തിനെയാണ് ഭയപ്പെടേണ്ടതെന്ന ചോദ്യത്തിന് മാര്‍പാപ്പായുടെ മറുപടി ശ്രദ്ധിക്കുക: ഭയം ഒരു സ്വാഭാവിക കാര്യമാണെന്നും അതു തനിക്കുമുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. “ഭയപ്പെടേണ്ട”,എന്ന് സുവിശേഷം പറയുന്നത് നാം ഓര്‍ക്കണം. നാം ജീവിതത്തെ ഭയപ്പെടുന്നവരും വെല്ലുവിളികളുടെ മുമ്പില്‍ പരാജയപ്പെടുന്നവരുമാണ്. ദൈവത്തെ ഭയത്തോടെ കാണുന്നവരുമുണ്ട്. ഭയപ്പെടുന്നതിനെക്കുറിച്ച് നാം അസ്വസ്ഥരാകേണ്ട. എന്നാല്‍ ഭയപ്പെടുത്തുന്നത് എന്ത്, അതിന്‍റെ സാഹചര്യം എന്ത് എന്ന് വിശദമാക്കാന്‍ നാം അന്വേഷിക്കണം. മറ്റുള്ളവരുടെ സഹായം തേടാനും നാം ശ്രദ്ധിക്കണം. തുടര്‍ന്ന് മാര്‍പാപ്പാ പറഞ്ഞു. “ഭയം എപ്പോഴും നല്ലൊരു ഉപദേശകനല്ല, കാരണം, അതു മോശമായ ഉപദേശമേ തരൂ. അത് ശരിയല്ലാത്ത വഴിയിലേക്ക് നമ്മെ തള്ളിയിടും. ആ ഭയം മോശമാണ്. അതു നിങ്ങളെ ദുര്‍ബലപ്പെടുത്തുകയും തുടച്ചുനീക്കുകയും ചെയ്യും. അത്തരം ഭയം നിര്‍മാര്‍ജ്ജനം ചെയ്യുക തന്നെ വേണം.”

നമ്മെതന്നെ അറിയുക വളരെ പ്രധാനപ്പെട്ട കാര്യമാണ്. നമുക്ക് ഏറ്റവും അധികം തെറ്റു പറ്റുന്നത് എവിടെയെന്ന് നാം അറിയുകയും അന്വേഷിക്കുകയും വേണം. അതേക്കുറിച്ച് നമുക്ക് ഭയം വേണം. അതു നല്ലതാണ്. നല്ല ഭയം വിവേകം പോലെയാണ്. അതു നമ്മോട് നമ്മുടെ ബലഹീനതയെ പറ്റി പറയും. അതിന് അടിപ്പെടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
ഉപസംഹാരം
യുവജനങ്ങള്‍ ലളിതജീവിതത്തിന് സാക്ഷ്യം വഹിക്കണമെന്ന് മാര്‍പാപ്പാ പറഞ്ഞു. ആരെയും നിര്‍ബന്ധിച്ച് മാറ്റാന്‍ ശ്രമിക്കരുത്. വിനയത്തോടെ പ്രതാപത്തിന്‍റെ സര്‍വ്വാതിശായിത്വഭാവം വെടിഞ്ഞു സാക്ഷ്യം നല്‍കുക. സ്വയം മഹത്വപ്പെടുത്തുന്നത് പാപമാണ്. അഹങ്കാരത്തിന്‍റെ വിജയഭേരി മുഴക്കുന്നത് ആത്യന്തികമായി പരാജയപ്പടാനേ ഇടയാക്കൂ സുവിശേഷത്തിന്‍റെ വെളിച്ചത്തില്‍, ഒരു ചോദ്യമുന്നയിച്ചുകൊണ്ട് മാര്‍പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചു. “എവിടെയാണ് നിങ്ങളുടെ വിധി?” ഉത്തരം ഓരോരുത്തരും കണ്ടെത്തണം. നിങ്ങളുടെ ഹൃദയങ്ങളെ നന്മയിലേക്കും സത്യത്തിലേക്കും സൗന്ദര്യത്തിലേക്കും നയിക്കുക; അധികാരം, ശക്തി, പണം, അഹങ്കാരം, ജീവിതാഹന്ത എന്നിവയിലേക്കു നയിക്കരുത്. എങ്കില്‍ സമാധാനവും സന്തോഷവും അനുഭവിക്കുവാന്‍ നിങ്ങള്‍ക്കിടയാകും.

Comments

Popular posts from this blog

ദയാവധത്തിനെതിരെ സംയുക്ത പ്രസ്താവനയുമായി വത്തിക്കാനും യഹൂദരുടെ പരമോന്നത സംഘടനയും

വിശുദ്ധ ആന്‍ജെലാ മെരീസി