വിശ്വാസത്തിന്‍റെ അടിസ്ഥാനങ്ങള്‍
യേശുവിന്‍റെ കുരിശിലെ രക്ഷ നമ്മള്‍ സ്വന്തമാക്കാന്‍ ഈശോമിശിഹായില്‍ വിശ്വസിച്ച് പാപങ്ങളെക്കുറിച്ച് അനുതപിച്ച് മാനസാന്തപ്പെട്ട് യേശുവിനെ ഹൃദയത്തില്‍ രക്ഷകനും നാഥനുമായി സ്വീകരിച്ച് കാര്‍ത്താവാണെന്ന് ഏറ്റു പറഞ്ഞാല്‍ മതി. വിശ്വാസം രക്ഷയിലേക്കു നയിക്കുന്നു. കാരാഗൃഹത്തില്‍ കിടന്ന പൗലോസും, സീലാസും വളരെ ശക്തമായി സ്തുതിച്ചു പ്രാര്‍ത്ഥിച്ചു. അവരുടെ കൈവിലങ്ങുകള്‍ പൊട്ടി, ജയിലറകള്‍ തകര്‍ന്നു വീണു. പൗലോസ് അവര്‍ക്ക് കാവല്‍ നിന്ന ഭയചകിതരായ റോമാപടയാളികളോട് യേശുവിനെക്കുറിച്ചും രക്ഷാകര രഹസ്യങ്ങളെക്കുറിച്ചും സംസാരിച്ചു (അതായത് കെറിഗ്മ പ്രഭാഷണം.) “കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക നീയും നിന്‍റെ കുടുംബവും രക്ഷപ്രാപിക്കും.” (അപ്പ.16:31, 2:38, 4:12). “യേശു കര്‍ത്താവാണെന്ന് അധരം കൊണ്ട് ഏറ്റു പറയുകയും, ദൈവം അവനെ മരിച്ചവരില്‍ നിന്നും ഉയര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും.” (റോമ.10:9). വിശ്വാസം അനുസരണമാണ് വിശ്വാസത്തിന്‍റെ ഏറ്റവും നല്ല മാതൃക നമ്മള്‍ കാണുന്നത് വിശ്വാസികളുടെ പിതാവായ അബ്രഹാത്തില്‍ തന്നെയാണ്. ദൈവമായ കര്‍ത്താവ് അബ്രഹാത്തിനോട് അരുളിചെയ്തു: “നിന്‍റെ ദേശത്തേയും...