BREAKING NEWS
latest

728x90

header-ad

468x60

header-ad

featured

Bible and life
Showing posts with label EDITORIALS. Show all posts
Showing posts with label EDITORIALS. Show all posts

ദയാവധത്തിനെതിരെ സംയുക്ത പ്രസ്താവനയുമായി വത്തിക്കാനും യഹൂദരുടെ പരമോന്നത സംഘടനയും






വത്തിക്കാന്‍ സിറ്റി: ദയാവധത്തിനെതിരെ യഹൂദ മത ഐക്യത്തിനു വേണ്ടിയുള്ള വത്തിക്കാൻ കമ്മീഷനും യഹൂദ മത വിശ്വാസികളുടെ പരമോന്നത സംഘടനയായ ചീഫ് റബ്ബിനെറ്റ് ഓഫ് ഇസ്രായേലും സംയുക്ത പ്രസ്താവന ഇറക്കി. ജെറുസലേമിൽ ചേർന്ന ഇരുവിഭാഗങ്ങളുടെയും പതിനേഴാമത് സംയുക്ത കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മെയ് 12നു ഇത്തരത്തില്‍ ഒരു പ്രസ്താവന ഇരുവിഭാഗങ്ങളും ഇറക്കിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് വാർഷിക സമ്മേളനം ഇത്തവണ സംഘടിപ്പിക്കുന്നത്. “മാറാരോഗികളോട് യഹൂദരുടെയും, കത്തോലിക്കരുടെയും സമീപനം: വിലക്കപ്പെട്ടിരിക്കുന്നത്, നിയന്ത്രണം ഉള്ളത്, നിർബന്ധമുള്ളത്” എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സമ്മേളനം.

മാറാരോഗികളെ വിശ്വാസത്തോടും, ബഹുമാനത്തോടും, സ്നേഹത്തോടും കൂടി പരിചരിക്കുകയെന്നത് കത്തോലിക്കരെയും യഹൂദരെയും സംബന്ധിച്ചു വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും വിളക്ക് തെളിയിക്കുന്നത് പോലെയാണെന്ന് പ്രസ്താവനയിൽ പറയുന്നു. ദയാവധവും, ഡോക്ടറുടെ സഹായത്തോടെ നടത്തുന്ന ആത്മഹത്യകളും ഒരു വ്യക്തിയുടെ മരണം നിശ്ചയിക്കാനുള്ള ദൈവത്തിൻറെ അധികാരത്തിലുള്ള ക്രമവിരുദ്ധമായ മനുഷ്യരുടെ കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി 2006ൽ ഇരുവിഭാഗങ്ങളും ഒരു പ്രസ്താവന ഇറക്കിയിരുന്നു. ഇതും ഇത്തവണത്തെ പ്രസ്താവനയിൽ ഉദ്ധരിക്കപ്പെട്ടു.

2019 ഒക്ടോബർ മാസം വത്തിക്കാനിൽവെച്ച് യഹൂദ – ക്രൈസ്തവ – മുസ്ലിം മതങ്ങൾ തമ്മിൽ ദയാവധത്തിനെതിരെ സംയുക്തമായ ഒപ്പിട്ട പ്രസ്താവനയും ജെറുസലേമിലെ സമ്മേളനത്തിന്റെ പ്രസ്താവനയിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. വേദനയും, സഹനവും കുറയ്ക്കാൻ അനുകമ്പയോടെയുള്ള പരിചരണത്തിന്റെ പ്രാധാന്യത്തെ പറ്റിയും മരണത്തോട് അടുക്കുന്ന നിമിഷങ്ങളിൽ ഓരോ വ്യക്തിയുടെയും വിശ്വാസത്തെ മാനിക്കേണ്ടതിന്റെ ആവശ്യകതയും പ്രസ്താവനയില്‍ ആവര്‍ത്തിക്കുന്നുണ്ട്.

കുരിശാണുരക്ഷ… കുരിശിലാണു രക്ഷ

കോണ്‍സ്റ്റയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി സ്വപ്നത്തിലെ ദര്‍ശനമനുസരിച്ച് ഈശോയെ തറച്ച കുരിശിനായുള്ള അന്വേക്ഷണത്തിനിടയില്‍ ജറുസലേമില്‍ മാതാവിന്‍റെ പ്രതിമ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ക്ഷേത്രം കണ്ടെത്തി.ഹെലേന രാജ്ഞിക്കുണ്ടായ ആത്മീയദര്‍ശനമനുസരിച്ച് ആ ക്ഷേത്രത്തിനു താഴെ കുഴിച്ചപ്പോള്‍ കര്‍ത്താവിന്‍റെ കല്ലറയിലേക്കുള്ള കവാടം തുറന്നുകിട്ടി.ആ കല്ലറയില്‍ നിന്നു തന്നെ മുന്നു കുരിശുകളും കണ്ടെത്തി.കര്‍ത്താവിന്‍റെയും ഒപ്പം തറയ്ക്കപ്പെട്ട കള്ളന്മാരുടേതാണ് ആ കുരിശുകള്‍ എന്ന് അനുമാനിക്കപ്പെട്ടു.പക്ഷെ മൂന്നു കുരിശുകളില്‍ ഏതിലാണ് കര്‍ത്താവ് തൂങ്ങിമരിച്ചതെന്നറിയാതെ രാജ്ഞി കുഴങ്ങി.അവിടെ നിന്നു തന്നെ’ യൂദന്മാരുടെ രാജാവായ നസ്രായനായ ക്രിസ്തു’ എന്നെഴുതി വയ്ക്കപ്പെട്ട ഫലകവും ലഭിച്ചു.ഈ വിഷമ സന്ധികളില്‍ ജറുസലേം മെത്രാനായിരുന്ന മക്കരിയുസ് അവരെ സഹായിക്കാനായി സ്വര്‍ഗത്തില്‍ നിന്ന് ഒരു അടയാളം ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന ഫലിക്കുകയും ചെയ്തു.
അവിടെ ദീര്‍ഘകാലമായി കഠിനരോഗം ബാധിച്ച ഒരു സ്ത്രീ ഉണ്ടായിരുന്നു.രോഗം ബാധിച്ച് അവര്‍ ആസന്നമരണയായിരുന്നു.അമൂല്ല്യമായ കുരിശില്‍ സ്പര്‍ശിച്ചാല്‍ അവള്‍ സുഖപ്പെടും എന്നു വിശ്വസിച്ചുകൊണ്ട് ഓരോ കുരിശിലും സ്പര്‍ശിച്ചു.ആദ്യ രണ്ടു കുരിശിലും സ്പര്‍ശിച്ചപ്പോള്‍ മാറ്റമൊന്നും ഉണ്ടായില്ല.എന്നാല്‍ മൂന്നാമത്തെ കുരിശില്‍ തൊട്ടപ്പോള്‍ അവള്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ചു.അത് കര്‍ത്താവിന്‍റെ കുരിശാണെന്ന് ഏവരും തിരിച്ചറിഞ്ഞു.
പ്രിയമുള്ളവരെ,ഇതു വിശുദ്ധ കുരിശിന്‍റെ പുകഴ്ചയുടെ തിരുനാള്‍ കാലം.ഹെലേനാ രാജ്ഞി തന്നെയാണ് തിരുകല്ലറ നിന്ന സ്ഥലത്ത് ഒരു ദൈവാലയം പണികഴിയിപ്പിച്ചത്.വിശുദ്ധ കുരിശിന്‍റെ ഒരു ഭാഗം,ഒരു വെള്ളിപ്രാത്രത്തില്‍ അടക്കം ചെയ്തു കാണുവാന്‍ ആഗ്രഹമുള്ളവര്‍ക്കുവേണ്ടി ആ പള്ളിയില്‍തന്നെ സ്ഥാപിച്ചു.ബാക്കിയുള്ള കുരിശിന്‍റെ ഭാഗം ചക്രവര്‍ത്തി കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ സൂക്ഷിച്ചു.പിന്നീട് വിശുദ്ധ കുരിശ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കു പലരും പങ്കിട്ടെടുത്തുകൊണ്ടുപോയി ലോകം മുഴുവനുള്ള ഭക്തജനങ്ങള്‍ ആ കുരിശിനെ ഭക്ത്യാദരപൂര്‍വ്വം വണങ്ങുന്നു.സെപ്റ്റംബര്‍ 14 വിശുദ്ധ കുരിശിന്‍റെ പുകഴ്ചയുടെ തിരുനാളാണ്.
ക്രൈസ്തവര്‍ ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്ന എട്ടുനോമ്പിന്‍റേതാണ് സെപ്റ്റംബര്‍ ആദ്യത്തെ എട്ടുനാളുകള്‍.ജീവിത്തതിന്‍റെ ആത്മീയനവീകരണമാണ് എല്ലാ നോയമ്പുകളുടെയും അത്യന്തികലക്ഷ്യം.ഉപവാസം,ദാനധര്‍മ്മം,നീതി എന്നിവയോടുകൂടിയുള്ള പ്രാര്‍ത്ഥന ഫലം ചെയ്യുന്നു.ബാഹ്യമായ ആചാരനുഷ്ഠാനത്തേക്കാള്‍ അന്തരീക ചൈതന്യമാണ് ഉണ്ടാകേണ്ടത്.ജോയേല്‍ പ്രാവാചകന്‍റെ പ്രബോധനം ശ്രദ്ധേയമാണ്.’നിങ്ങളുടെ ഹ്യദയമാണ്,വസ്ത്രമല്ല കീറേണ്ടത്.നിങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കു മടങ്ങുവിന്‍” നിങ്ങളെത്തന്നെ കഴുകി വ്യത്തിയാക്കുവിന്‍ എന്ന ഏശയ്യായുടെ പ്രവചനഭാഗവും ഇതിനോടു ചേര്‍ത്തുവായിക്കാവുന്നതാണ്

ഒത്തിരി സ്നേഹത്തോടെ………
പ്രശാന്തച്ചന്‍