Posts

Showing posts with the label FR PRASHANT PROGRAMS

ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ കേന്ദ്ര സർക്കാരുമായി ബന്ധമുള്ള സംഘടനകള്‍: സുപ്രീം കോടതിയില്‍ ബംഗളൂരു ആർച്ച് ബിഷപ്പ്

Image
  രാജ്യത്ത് ക്രൈസ്തവർക്കുനേരേ നടക്കുന്ന അക്രമങ്ങൾക്കു പിന്നിൽ കേന്ദ്രസർക്കാരുമായി ബന്ധമുള്ള സംഘടനകളാണെന്ന് സത്യവാങ്മൂലം. ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവരാണു ഇക്കാര്യം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആയിരത്തിലേറെ ആക്രമണങ്ങളാണ് ക്രിസ്ത്യൻ വിഭാഗങ്ങൾക്കു നേരെ ഉണ്ടായതെന്നും മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കെതിരെ എടുത്ത കേസുകൾക്കു പിന്നിൽ ആർഎസ്എസ്, ബജ്റംഗ്ദൾ, ഹിന്ദു ജാഗരണ്‍ മഞ്ച്, വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) അംഗങ്ങളാണെന്നു സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചു സുപ്രീംകോടതി 2022 സെപ്റ്റംബർ 21ന് സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടിയതിനുശേഷവും പല സംസ്ഥാനങ്ങളിലും അക്രമങ്ങളുടെ എണ്ണം കൂടി. 2021ൽ ക്രൈസ്തവർക്കെതിരേ 505 അക്രമസംഭവങ്ങളാണു റിപ്പോർട്ട് ചെയ്തെങ്കിൽ 2022ൽ ഇതു 598 ആയി. 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം 123 അക്രമസംഭവങ്ങളുണ്ടായെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ്, മധ്യപ...

രാത്രി ആരാധനയ്ക്ക് ബഹു. പ്രശാന്തച്ചൻ പരിശുദ്ധ കുർബാന അർപ്പിക്കുന്നു …

Image