BREAKING NEWS
latest

728x90

header-ad

468x60

header-ad

featured

Bible and life

കുരിശാണുരക്ഷ… കുരിശിലാണു രക്ഷ

കോണ്‍സ്റ്റയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി സ്വപ്നത്തിലെ ദര്‍ശനമനുസരിച്ച് ഈശോയെ തറച്ച കുരിശിനായുള്ള അന്വേക്ഷണത്തിനിടയില്‍ ജറുസലേമില്‍ മാതാവിന്‍റെ പ്രതിമ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ക്ഷേത്രം കണ്ടെത്തി.ഹെലേന രാജ്ഞിക്കുണ്ടായ ആത്മീയദര്‍ശനമനുസരിച്ച് ആ ക്ഷേത്രത്തിനു താഴെ കുഴിച്ചപ്പോള്‍ കര്‍ത്താവിന്‍റെ കല്ലറയിലേക്കുള്ള കവാടം തുറന്നുകിട്ടി.ആ കല്ലറയില്‍ നിന്നു തന്നെ മുന്നു കുരിശുകളും കണ്ടെത്തി.കര്‍ത്താവിന്‍റെയും ഒപ്പം തറയ്ക്കപ്പെട്ട കള്ളന്മാരുടേതാണ് ആ കുരിശുകള്‍ എന്ന് അനുമാനിക്കപ്പെട്ടു.പക്ഷെ മൂന്നു കുരിശുകളില്‍ ഏതിലാണ് കര്‍ത്താവ് തൂങ്ങിമരിച്ചതെന്നറിയാതെ രാജ്ഞി കുഴങ്ങി.അവിടെ നിന്നു തന്നെ’ യൂദന്മാരുടെ രാജാവായ നസ്രായനായ ക്രിസ്തു’ എന്നെഴുതി വയ്ക്കപ്പെട്ട ഫലകവും ലഭിച്ചു.ഈ വിഷമ സന്ധികളില്‍ ജറുസലേം മെത്രാനായിരുന്ന മക്കരിയുസ് അവരെ സഹായിക്കാനായി സ്വര്‍ഗത്തില്‍ നിന്ന് ഒരു അടയാളം ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന ഫലിക്കുകയും ചെയ്തു.
അവിടെ ദീര്‍ഘകാലമായി കഠിനരോഗം ബാധിച്ച ഒരു സ്ത്രീ ഉണ്ടായിരുന്നു.രോഗം ബാധിച്ച് അവര്‍ ആസന്നമരണയായിരുന്നു.അമൂല്ല്യമായ കുരിശില്‍ സ്പര്‍ശിച്ചാല്‍ അവള്‍ സുഖപ്പെടും എന്നു വിശ്വസിച്ചുകൊണ്ട് ഓരോ കുരിശിലും സ്പര്‍ശിച്ചു.ആദ്യ രണ്ടു കുരിശിലും സ്പര്‍ശിച്ചപ്പോള്‍ മാറ്റമൊന്നും ഉണ്ടായില്ല.എന്നാല്‍ മൂന്നാമത്തെ കുരിശില്‍ തൊട്ടപ്പോള്‍ അവള്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ചു.അത് കര്‍ത്താവിന്‍റെ കുരിശാണെന്ന് ഏവരും തിരിച്ചറിഞ്ഞു.
പ്രിയമുള്ളവരെ,ഇതു വിശുദ്ധ കുരിശിന്‍റെ പുകഴ്ചയുടെ തിരുനാള്‍ കാലം.ഹെലേനാ രാജ്ഞി തന്നെയാണ് തിരുകല്ലറ നിന്ന സ്ഥലത്ത് ഒരു ദൈവാലയം പണികഴിയിപ്പിച്ചത്.വിശുദ്ധ കുരിശിന്‍റെ ഒരു ഭാഗം,ഒരു വെള്ളിപ്രാത്രത്തില്‍ അടക്കം ചെയ്തു കാണുവാന്‍ ആഗ്രഹമുള്ളവര്‍ക്കുവേണ്ടി ആ പള്ളിയില്‍തന്നെ സ്ഥാപിച്ചു.ബാക്കിയുള്ള കുരിശിന്‍റെ ഭാഗം ചക്രവര്‍ത്തി കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ സൂക്ഷിച്ചു.പിന്നീട് വിശുദ്ധ കുരിശ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കു പലരും പങ്കിട്ടെടുത്തുകൊണ്ടുപോയി ലോകം മുഴുവനുള്ള ഭക്തജനങ്ങള്‍ ആ കുരിശിനെ ഭക്ത്യാദരപൂര്‍വ്വം വണങ്ങുന്നു.സെപ്റ്റംബര്‍ 14 വിശുദ്ധ കുരിശിന്‍റെ പുകഴ്ചയുടെ തിരുനാളാണ്.
ക്രൈസ്തവര്‍ ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്ന എട്ടുനോമ്പിന്‍റേതാണ് സെപ്റ്റംബര്‍ ആദ്യത്തെ എട്ടുനാളുകള്‍.ജീവിത്തതിന്‍റെ ആത്മീയനവീകരണമാണ് എല്ലാ നോയമ്പുകളുടെയും അത്യന്തികലക്ഷ്യം.ഉപവാസം,ദാനധര്‍മ്മം,നീതി എന്നിവയോടുകൂടിയുള്ള പ്രാര്‍ത്ഥന ഫലം ചെയ്യുന്നു.ബാഹ്യമായ ആചാരനുഷ്ഠാനത്തേക്കാള്‍ അന്തരീക ചൈതന്യമാണ് ഉണ്ടാകേണ്ടത്.ജോയേല്‍ പ്രാവാചകന്‍റെ പ്രബോധനം ശ്രദ്ധേയമാണ്.’നിങ്ങളുടെ ഹ്യദയമാണ്,വസ്ത്രമല്ല കീറേണ്ടത്.നിങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കു മടങ്ങുവിന്‍” നിങ്ങളെത്തന്നെ കഴുകി വ്യത്തിയാക്കുവിന്‍ എന്ന ഏശയ്യായുടെ പ്രവചനഭാഗവും ഇതിനോടു ചേര്‍ത്തുവായിക്കാവുന്നതാണ്

ഒത്തിരി സ്നേഹത്തോടെ………
പ്രശാന്തച്ചന്‍

 

ഐ‌എസ് ആക്രമണത്തിന് ഇരയായ അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് കത്തോലിക്ക സംഘടനയുടെ ഇടപെടലില്‍ പുതുജീവിതം

 

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹസാര്‍ എജ്യൂക്കേഷന്‍ സെന്ററില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി നടത്തിയ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ 20 അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് പുതുജീവിതം സമ്മാനിച്ച് കത്തോലിക്ക സന്നദ്ധ സംഘടന. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30-ന് ചാവേര്‍ സ്ഫോടനത്തില്‍ സ്ഫോടനമേറ്റ് വൈദ്യസഹായം പോലും ലഭിക്കാതെ കിടന്ന കൗമാര പ്രായത്തിലുള്ള ഇരുപതോളം അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വള്‍നറബിള്‍ പീപ്പിള്‍ പ്രൊജക്റ്റ് (വിപിപി) എന്ന കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഇടപെടലിലാണ് പുതിയ ജീവിതം ലഭിച്ചിരിക്കുന്നത്. വി.പി.പിയുടെ സഹായത്തോടെ സുരക്ഷിതമായി സ്പെയിനിലെത്തിയ ഈ പെണ്‍കുട്ടികള്‍ റൂബര്‍ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. അന്നത്തെ ചാവേര്‍ സ്ഫോടനത്തില്‍ 46 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 53 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു.

വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പെണ്‍കുട്ടികളായതും, കടുത്ത അടിച്ചമര്‍ത്തല്‍ നേരിടുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരായതിനാലുമാണ് പെണ്‍കുട്ടികള്‍ ആക്രമണത്തിനു ഇരയായതെന്ന്‍ ‘വിപിപി’യുടെ ലെജിസ്ലേറ്റീവ് ആന്‍ഡ് ഡിപ്ലോമാറ്റിക്ക് റിലേഷന്‍സ് ലെയിസണായ മാരിലിസ് പിനെയിരോ ചൂണ്ടികാട്ടി. വളരെക്കാലമായി അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഗോത്രവര്‍ഗ്ഗമാണ് അഫ്ഗാനിസ്ഥാനിലെ ഹസാരാസ്. താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തത് മുതല്‍ ഇവര്‍ക്കെതിരേയുള്ള അടിച്ചമര്‍ത്തല്‍ കൂടുതല്‍ ശക്തിപ്പെട്ടു.

അധികാരം താലിബാന്റെ കൈയിലെത്തിയതുമുതല്‍ എണ്‍പത് ശതമാനത്തോളം (25 ലക്ഷം) പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിക്കഴിഞ്ഞുവെന്നാണ് യുനെസ്കോയുടെ കണ്ടെത്തല്‍. സുന്നി ഭൂരിപക്ഷ രാജ്യമായ അഫ്ഗാനിസ്ഥാനിലെ ഷിയാ വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങളാണ് ഹസാരാസ്. ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന ഹസാര പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് അഫ്ഗാനിസ്ഥാനില്‍ പതിവാണ്. നിരാശയിലാണ്ടു കിടക്കുന്നിടത്തെ പ്രതീക്ഷയുടെ ചെറുകിരണം പോലെയാണ് ഈ പെണ്‍കുട്ടികളുടെ രക്ഷപ്പെടലെന്നു ‘വിപിപി’യുടെ സ്ഥാപകനും പ്രസിഡന്റുമായ ജേസണ്‍ ജോണ്‍സ് പറയുന്നു.

ഈ പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുവാനും, അവരുടെ വിദ്യാഭ്യാസം തുടരുവാന്‍ പ്രാപ്തരാക്കിയതും സന്തോഷം പകരുന്നതായിരിന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പെയിനിലെത്തിയ പെണ്‍കുട്ടികളില്‍ ചിലര്‍ക്ക് ശസ്ത്രക്രിയകള്‍ ആവശ്യമുണ്ട്. ഇവര്‍ക്ക് സ്പെയിനില്‍ സ്ഥിരതാമസമാക്കുവാന്‍ വേണ്ട വിസ സ്പാനിഷ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവര്‍ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം നല്‍കുവാനും, അവരുടെ കുടുംബാംഗങ്ങളേയും സ്പെയിനില്‍ എത്തിക്കുവാനുമുള്ള ശ്രമത്തിലാണ് വി.പി.പി.

ഏറ്റവുമധികം പേര്‍ ദിവ്യബലിയില്‍ പങ്കെടുക്കുന്ന രാഷ്ട്രമായതിന് പിന്നിലെ രഹസ്യം വിവരിച്ച് നൈജീരിയൻ കര്‍ദ്ദിനാള്‍

 

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന രാജ്യമായി നൈജീരിയ അംഗീകരിക്കപ്പെട്ട ശേഷം രാജ്യത്തിന്റെ ഊര്‍ജ്ജസ്വലവും, സജീവവുമായ കൗദാശിക ജീവിതത്തിന്റെ രഹസ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് കര്‍ദ്ദിനാള്‍. സമീപകാല പഠനത്തില്‍ നൈജീരിയയിലെ മൂന്നു കോടിയോളം വരുന്ന കത്തോലിക്കരിലെ 94% ആഴ്ചയില്‍ ഒരിക്കലോ അതില്‍ കൂടുതലോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമെന്ന് വ്യക്തമായിരിന്നു. നൈജീരിയന്‍ കത്തോലിക്കര്‍ വിശുദ്ധ കുര്‍ബാനയില്‍ സജീവമായി പങ്കെടുക്കുന്നതിന്റെ പിന്നില്‍ മൂന്ന്‍ പ്രധാന കാരണങ്ങള്‍ ഉണ്ടെന്നു എക്വുലോബിയ രൂപതയെ നയിക്കുന്ന അന്‍പത്തിയൊന്‍പതുകാരനായ കര്‍ദ്ദിനാള്‍ പീറ്റര്‍ എബെരെ ഒക്പലകെ പറയുന്നു.

നൈജീരിയയുടെ പരമ്പരാഗതമായ ലോക വീക്ഷണം, കുടുംബത്തിന്റെ പങ്ക്, ഇടവകകളിലെ കൂട്ടായ്മ ബോധം എന്നിവയാണ് നൈജീരിയന്‍ ജനതയെ തലമുറകളായി വിശുദ്ധ കുര്‍ബാനയുമായി അടുപ്പിച്ച് നിര്‍ത്തിയിരിക്കുന്നതെന്നു കര്‍ദ്ദിനാള്‍ ഒക്പാലകെ പറഞ്ഞു. സമൂഹത്തിലും, ജീവിതത്തിലുമുള്ള ദൈവസാന്നിധ്യത്തെ അംഗീകരിക്കുന്ന പരമ്പരാഗത വീക്ഷണം നൈജീരിയന്‍ സമൂഹത്തിനുണ്ട്. ദൈനംദിന ജീവിതത്തില്‍ ആത്മീയതയ്ക്കുള്ള പ്രാധാന്യത്തേക്കുറിച്ചും, ദൈവീകതയ്ക്കു മനുഷ്യ ജീവിതത്തിലുമുള്ള പങ്കിനെക്കുറിച്ചുള്ള ഒരു പൊതുബോധ്യം നൈജീരിയന്‍ ജനതയ്ക്കുണ്ടെന്നും, ഈ പൊതുബോധ്യമാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കലായി പരിണമിച്ചതെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസമുള്ളവരും, ഇല്ലാത്തവരും പണക്കാരും ദരിദ്രരും ഒരുപോലെ ദൈവത്തോടുള്ള ആഗ്രഹത്താല്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബം ഒരു ദേവാലയമാണെന്ന ആത്മീയബോധം നൈജീരിയയില്‍ ശക്തമാണ്. അടുത്ത തലമുറക്ക് വിശ്വാസം പങ്കുവെക്കപ്പെടുന്ന പ്രാഥമിക സ്ഥലം കുടുംബമാണ്. നൈജീരിയയിലെ കത്തോലിക്കാ ഇടവകകളും, രൂപതകളും ജനങ്ങള്‍ക്ക് ഒരു ശക്തമായ കൂട്ടായ്മ ബോധവും, പരസ്പര സ്നേഹവും കൈമാറുന്നുണ്ട്. വെറും 3 വര്‍ഷം മാത്രം പ്രായമുള്ള തന്റെ രൂപതയില്‍ തന്നെ ഈ കൂട്ടായ്മബോധം കാണാമെന്നും കര്‍ദ്ദിനാള്‍ ഒക്പാലകെ പറഞ്ഞു.

രൂപത തലത്തിലുള്ള ഒരു ധ്യാനകേന്ദ്രം സ്ഥാപിക്കുവാനുള്ള ശ്രമത്തിലാണ് കര്‍ദ്ദിനാള്‍. വിശുദ്ധ കുര്‍ബാനയിലെ ഉയര്‍ന്ന പങ്കാളിത്തം ഒരു സന്തോഷം പകരുന്ന കാര്യമാണെങ്കിലും അതൊരു വെല്ലുവിളി കൂടിയാണെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ദൈവം നല്‍കിയ ഈ വരദാനം നിലനിര്‍ത്തിക്കൊണ്ട് പോവുകയാണ് ആ വെല്ലുവിളി. ഒരുസമയത്ത് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ 100% ആളുകളും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന സ്ഥലങ്ങള്‍ ഉണ്ടായിരുന്നെന്നും, എന്നാല്‍ ഇപ്പോള്‍ അതില്ലെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷമാണ് ഒക്പാലകെയേ ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാളായി ഉയര്‍ത്തിയത്.

ലോസ് ആഞ്ചലസിലെ നഗരവീഥിയിലൂടെ ദിവ്യകാരുണ്യ നാഥന്റെ യാത്ര: പിന്നാലെ വിശ്വാസി സമൂഹവും

 

ലോസ് ആഞ്ചലസ്: ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ തിരുപ്പിറവി സംബന്ധിച്ച് ഗബ്രിയേല്‍ മാലാഖ മറിയത്തിന് നല്‍കിയ മംഗളവാര്‍ത്തയുടെ ഓര്‍മ്മ തിരുനാള്‍ ദിനത്തില്‍ ലോസ് ആഞ്ചലസില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ശ്രദ്ധേയമായി. “ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്” (യോഹന്നാന്‍ 6:51) എന്ന പ്രമേയവുമായി നടന്നുകൊണ്ടിരിക്കുന്ന 3 വര്‍ഷം നീണ്ട ദിവ്യകാരുണ്യ നവീകരണ പദ്ധതിയുടെ ഭാഗമായി മംഗളവാര്‍ത്താ തിരുനാള്‍ ദിനമായ മാര്‍ച്ച് 25-നാണ് ആകെ മൊത്തം 6 മൈല്‍ നീണ്ട ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിച്ചത്. ആയിരത്തിലധികം പേര്‍ ദിവ്യകാരുണ്യ നാഥനെ അനുഗമിച്ചു. ലോസ് ആഞ്ചലസ് മെത്രാപ്പോലീത്ത മോണ്‍. ജോസ് ഗോമസ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് മുന്‍പായി മിഷന്‍ സാന്‍ ഗബ്രിയേലിലെ അനണ്‍സിയേഷന്‍ ചാപ്പലില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ആദ്യ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയ വ്യക്തി നമ്മുടെ പരിശുദ്ധ കന്യകാമാതാവാണെന്നും അവളാണ് ആദ്യമായി യേശുവിനെ തെരുവുകളിലേക്കും, പിന്നീട് ലോകത്തിലേക്കും കൊണ്ടുവന്നതെന്നും വിശുദ്ധ കുര്‍ബാനമധ്യേ നടത്തിയ പ്രസംഗത്തില്‍ മെത്രാപ്പോലീത്ത പറഞ്ഞു. “മംഗളവാര്‍ത്തക്ക് ശേഷം മറിയം ധൃതിവെച്ച് തന്റെ ചാര്‍ച്ചക്കാരിയായ എലിസബത്തിനെ കാണുവാന്‍ പോയി. മറിയത്തേകണ്ടപ്പോള്‍ എലിസബത്ത് പരിശുദ്ധാത്മാവിനാല്‍ നിറയുകയും അവളുടെ ഉദരത്തിലെ ശിശു സന്തോഷം കൊണ്ട് കുതിക്കുകയും ചെയ്തു. ആ സന്ദര്‍ശനമായിരുന്നു ആദ്യത്തെ ദിവ്യകാരുണ്യ പ്രദക്ഷിണം. ഇന്നും നമ്മള്‍ ആ പാരമ്പര്യം തുടരുന്നുവെന്നും, നമ്മുടെ ജീവിതത്തില്‍ കാണുന്നവരോട് യേശുവിന്റെ സ്നേഹത്തിന്റെ സദ്‌വാര്‍ത്ത പങ്കിടുകയും, നമ്മുടെ നിത്യജീവിതത്തില്‍ ക്രിസ്തുവിനെ പ്രഘോഷിക്കുകയുമാണ്‌ ദൈവം നമ്മളില്‍ നിന്നും ആഗ്രഹിക്കുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മറിയത്തേപ്പോലെ തന്നെ ക്രിസ്തുവിന്റെ ഏറ്റവും അടുത്തവരായി മാറുവാന്‍ നമുക്കും കഴിയും എന്നത് മറക്കാതിരിക്കണമെന്ന് മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. നമ്മള്‍ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ യേശുവിന്റെ ശരീരരക്തങ്ങളേയും, ആത്മാവിനേയും, ദിവ്യത്വത്തേയും ഉള്ളില്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്, മറിയം അവളുടെ മേലങ്കിക്ക് കീഴില്‍ നമ്മളെ സംരക്ഷിക്കട്ടേ എന്ന വാക്കുകളോടെയാണ് ബിഷപ്പ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 2022 ജൂണില്‍ ആരംഭിച്ച ദേശീയ ദിവ്യകാരുണ്യ നവീകരണ പരിപാടി 2025 ജൂണിലാണ് അവാസാനിക്കുക. ഇതിന്റെ ഭാഗമായി 2024 ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസില്‍വെച്ച് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസും സംഘടിപ്പിക്കുന്നുണ്ട്.

കാമറൂണിൽ തട്ടിക്കൊണ്ടുപോയ ക്രൈസ്തവരെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ

 

തെക്കുപടിഞ്ഞാറൻ കാമറൂണിൽ തട്ടിക്കൊണ്ടുപോയ വൈദികര്‍ ഉള്‍പ്പെടെയുള്ള കത്തോലിക്ക വിശ്വാസികളെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. അഞ്ച് വൈദികരും ഒരു കത്തോലിക്ക സന്യാസിനിയും ഉൾപ്പെടെ മാംഫെ രൂപതയിൽ തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനായുള്ള കാമറൂണിലെ ബിഷപ്പുമാരുടെ അഭ്യർത്ഥനയിൽ താനും പങ്കുചേരുന്നതായി ഇന്നലെ സെപ്തംബർ 25-ന് പാപ്പ പറഞ്ഞു. 2017 മുതൽ ആഭ്യന്തരയുദ്ധം തുടരുന്ന കാമറൂണിന് കർത്താവ് സമാധാനം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും തെക്കൻ ഇറ്റാലിയൻ നഗരമായ മറ്റെരയിൽ നടന്ന ദിവ്യബലിയുടെ അവസാനത്തിൽ നടത്തിയ പ്രസംഗത്തിൽ പാപ്പ പറഞ്ഞു.

സെപ്തംബർ 16-ന് രാത്രിയാണ് കാമറൂണിലെ ആംഗ്ലോഫോണ്‍ മേഖലയിലെ എൻചാങ് ഗ്രാമത്തിലെ സെന്റ് മേരീസ് കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കി തോക്കുധാരികൾ ഇവരെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ ക്രൈസ്തവരെ ഉടൻ മോചിപ്പിക്കണമെന്ന് കാമറൂണിലെ കത്തോലിക്കാ ബിഷപ്പുമാർ പ്രസ്താവനയിലൂടെ നേരത്തെ ആവശ്യപ്പെട്ടിരിന്നു. മോചനത്തിനായി അക്രമികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുവെങ്കിലും സഭാനേതൃത്വം ഇത് പൂര്‍ണ്ണമായി തള്ളികളഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടു പോകല്‍ പതിവ് സംഭവമാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് മോചനദ്രവ്യം നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ചത്. ‘ആംഗ്ലോഫോൺ ക്രൈസിസ്’ എന്നറിയപ്പെടുന്ന ആഭ്യന്തരയുദ്ധമാണ് കാമറൂണിന്റെ സമാധാനം നശിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ,

തെക്കുപടിഞ്ഞാറൻ മേഖലകളിൽ നിന്നുള്ള സായുധ വിഘടനവാദികൾ സർക്കാർ സേനയ്‌ക്കെതിരായ പ്രക്ഷോഭത്തിൽ അണിനിരക്കുമ്പോള്‍ സാധാരണക്കാരായ ജനങ്ങളാണ് ഇവരുടെ അതിക്രമത്തിന് ഇരകളാകുന്നത്. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ ജീവിതം സമർപ്പിച്ച മിഷ്ണറിമാർക്കെതിരെ ഭീഷണി സന്ദേശങ്ങള്‍ പതിവാകുകയാണെന്നും ബിഷപ്പുമാര്‍ പ്രസ്താവിച്ചു. തീപിടിത്തത്തിനുശേഷം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിലെ കൂടാരത്തിൽ നിന്ന്‍ യാതൊരു കേടുപാടും കൂടാതെ തിരുവോസ്തി കണ്ടെത്തിയിരിന്നു.

വിശ്വാസത്തിന്‍റെ അടിസ്ഥാനങ്ങള്‍

 

യേശുവിന്‍റെ കുരിശിലെ രക്ഷ നമ്മള്‍ സ്വന്തമാക്കാന്‍ ഈശോമിശിഹായില്‍ വിശ്വസിച്ച് പാപങ്ങളെക്കുറിച്ച് അനുതപിച്ച് മാനസാന്തപ്പെട്ട് യേശുവിനെ ഹൃദയത്തില്‍ രക്ഷകനും നാഥനുമായി സ്വീകരിച്ച് കാര്‍ത്താവാണെന്ന് ഏറ്റു പറഞ്ഞാല്‍ മതി. വിശ്വാസം രക്ഷയിലേക്കു നയിക്കുന്നു.
കാരാഗൃഹത്തില്‍ കിടന്ന പൗലോസും, സീലാസും വളരെ ശക്തമായി സ്തുതിച്ചു പ്രാര്‍ത്ഥിച്ചു. അവരുടെ കൈവിലങ്ങുകള്‍ പൊട്ടി, ജയിലറകള്‍ തകര്‍ന്നു വീണു. പൗലോസ് അവര്‍ക്ക് കാവല്‍ നിന്ന ഭയചകിതരായ റോമാപടയാളികളോട് യേശുവിനെക്കുറിച്ചും രക്ഷാകര രഹസ്യങ്ങളെക്കുറിച്ചും സംസാരിച്ചു (അതായത് കെറിഗ്മ പ്രഭാഷണം.) “കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക നീയും നിന്‍റെ കുടുംബവും രക്ഷപ്രാപിക്കും.” (അപ്പ.16:31, 2:38, 4:12). “യേശു കര്‍ത്താവാണെന്ന് അധരം കൊണ്ട് ഏറ്റു പറയുകയും, ദൈവം അവനെ മരിച്ചവരില്‍ നിന്നും ഉയര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷ പ്രാപിക്കും.” (റോമ.10:9).
വിശ്വാസം അനുസരണമാണ്
വിശ്വാസത്തിന്‍റെ ഏറ്റവും നല്ല മാതൃക നമ്മള്‍ കാണുന്നത് വിശ്വാസികളുടെ പിതാവായ അബ്രഹാത്തില്‍ തന്നെയാണ്. ദൈവമായ കര്‍ത്താവ് അബ്രഹാത്തിനോട് അരുളിചെയ്തു: “നിന്‍റെ ദേശത്തേയും (ഹാരാന്‍), ബന്ധുക്കളേയും (വിജാതീയര്‍), പിതൃഭവനത്തേയും വിട്ട്, ഞാന്‍ കാണിച്ചു തരുന്ന ദേശത്തേയ്ക്ക് പോവുക.” അബ്രഹം ശിശുസഹജമായ മനോഭാവത്തോടെ മറുചോദ്യങ്ങള്‍ ചോദിക്കാതെ അനുസരിച്ചു.
അനുസരണം എന്നു പറഞ്ഞാല്‍ അബ്രാഹത്തിന്‍റേയും, കര്‍ത്താവിന്‍റെ ദാസിയായ കന്യാമറിയത്തിന്‍റേയും (ലൂക്കാ.1:38) മരണത്തോളം അനുസരണയുള്ളവനായി സ്വയം ശൂന്യനായ യേശുവിന്‍റേയും (ഫിലി.2:6) ജീവിതത്തില്‍, തങ്ങളുടെ ബുദ്ധിയും മനസ്സും, ദൈവഹിതത്തിന് പൂര്‍ണ്ണമായി അടിയറവു വക്കുന്നതാണ്. വിശ്വാസത്തിന്‍റേയും, അനുസരണത്തിന്‍റേയും അനന്തര ഫലങ്ങള്‍ അനുഗ്രഹങ്ങളാണ്. (ഉല്പ.12:2) “ഞാന്‍ നിന്നെ അനുഗ്രഹിക്കും. നിന്‍റെ പേര് മഹത്വമാക്കും. അങ്ങനെ നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും.” നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗ്രഹീതമാകും. (ഉല്പ.12:2).
എവിടേക്കാണ് പോകേണ്ടത് എന്ന് അറിയാതെയാണ് അബ്രാഹം പുറപ്പെട്ടത്. അത് അബ്രാഹത്തിനും സന്തതികള്‍ക്കും അനുഗ്രഹമായി ഭവിച്ചു. (ഹെബ്രാ.11:9). ദൈവദൂതന്മാര്‍ സന്തോഷ വാര്‍ത്തയുമായി സാറായുടെ വീട്ടില്‍ വന്നപ്പോള്‍ തന്‍റെ പ്രായാധിക്യത്തെയും വന്ധ്യതയെയുംക്കുറിച്ച് മാനുഷിക ബോധമുള്ള അബ്രാഹത്തിന്‍റെ ഭാര്യ സാറാ ഊറി ഊറി ചിരിച്ചുപോയി. എന്നാല്‍ തന്നോട് വാഗ്ദാനം ചെയ്തവന്‍ വിശ്വസ്തനാണെന്നു ഉറച്ച ബോധ്യം ഉള്ളതുകൊണ്ട് “പ്രായം കഴിഞ്ഞിട്ടും സാറാ വിശ്വാസം മൂലം ഗര്‍ഭധാരണത്തിനുവേണ്ട ശക്തി പ്രാപിച്ചു.” (ഉല്പ.11:11). അനുസരണത്തിന്‍റേയും നീണ്ട കാത്തിരിപ്പിന്‍റേയും ഫലമായി ഇസഹാക്ക് എന്ന വാഗ്ദാന പുത്രന്‍ ജനിച്ചപ്പോള്‍ (അബ്രാഹത്തിന് 100 വയസ്സ്) അബ്രാഹം വേദനജനകമായ അവസ്ഥയില്‍ വീണ്ടും പരീക്ഷിക്കപ്പെടുന്നു. തന്‍റെ ഏകജാതനെ ദൈവത്തിന് ബലിയര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ട ദൈവത്തോട് മറുചോദ്യം ചോദിക്കാതെ അനുസരണയോടുകൂടി, തീയുംകത്തിയുമായി ഇറങ്ങി പുറപ്പെട്ട  അബ്രാഹം നമുക്ക് സമര്‍പ്പണത്തിന്‍റെ ഉത്തമ മാതൃകയാണ്. (ഹെബ്രാ.11:17-18). അപ്പോള്‍ യഥാര്‍ത്ഥ ഫലദായകമായ വിശ്വാസമെന്നത് അനുസരണം വഴി, മനുഷ്യന്‍ തന്‍റെ ബുദ്ധി, മനസ്സ്, ഹൃദയം, തീരുമാനങ്ങള്‍, സര്‍വ്വസ്വവും, വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവത്തിന് സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കലാണ്. അലസനും, വിരുപനുമായ തന്‍റെ മകന്, പിതാവ് സ്വത്തു വിഭജനം നടത്തിയപ്പോള്‍ വെറും പാറക്കൂട്ടം കൊടുക്കു. നിരാശനും, ദുഃഖിതനും കോപിഷ്ഠനുമായ തന്‍റെ ഈ മകന്‍ മാതാപിതാക്കളേയും ചേട്ടന്മാരേയും ശപിച്ചു. വികാരിയച്ചന്‍ അവനെ പോട്ടയില്‍ ധ്യാനത്തിനു വിട്ടു. കുമ്പസാരിച്ച്, വി.കുര്‍ബ്ബാന സ്വീകരിച്ച്, മാനസാന്തരപ്പെട്ട് പ്രാര്‍ത്ഥനാഗ്രൂപ്പില്‍ പ്രാര്‍ത്ഥിച്ചു തുടങ്ങി. അവിടെ അവന് ഒരു വചനം കിട്ടി. (ഹെബ്രാ.4:12). ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്. (ഹെബ്രാ.13:5). സര്‍ക്കാര്‍ അവന്‍റെ ഉറപ്പുള്ള പാറസ്ഥലം വാടകക്ക് എടുത്ത് പാറപൊട്ടിച്ചു. ഈ മനുഷ്യന്‍ അദ്ധ്വാനമൊന്നും കൂടാതെ തന്‍റെ ചേട്ടന്മാരെക്കേള്‍ കുബേരനായി. മക്കളെല്ലാവരും വിദേശത്ത് ജോലിയുള്ളവരുമായി. അവന്‍റെ ജീവിതത്തില്‍ ഐശ്വര്യം, അഭിവൃദ്ധി ധാരാളം ഉണ്ടായി.
ഇന്നു വളരെ ഭക്തരായ കര്‍മ്മാനുഷ്ഠ വിശ്വാസികള്‍, അവിശ്വാസികളേക്കാള്‍ കഷ്ടമായിട്ടാണ് യേശുവിന് എതിര്‍ സാക്ഷ്യം നല്കി ജീവിക്കുന്നത്. മൊത്തത്തില്‍ വിശ്വാസമുണ്ട്. ചിത്തത്തില്‍ സംശയങ്ങളും, ഉടക്കു ചോദ്യങ്ങളും ധാരാളം.
ദൈവസന്നിധിയില്‍ നീതി നിഷ്ഠനും, കല്പനകള്‍ അനുസരിക്കുന്നവനും, കര്‍മ്മാനുഷ്ഠാനബലി പൂജാര്‍പ്പകനും, ദൈവം ഓര്‍മ്മിച്ചവന്‍ (സഖറിയ) എന്നു പേരുമുള്ള അവിശ്വാസിയായ പുരോഹിതശ്രേഷ്ഠന്‍, ഗബ്രിയേല്‍ ദൂതന്‍റെ വചനം അവിശ്വസിച്ച് ഊമനായി മാറി. ദൈവം ഇതൊരു നിയമമാക്കി മാറ്റിയിരുന്നെങ്കില്‍, ഇന്ന് നമ്മളില്‍ എത്ര പേര്‍ ഊമരായി മാറുമായിരുന്നു?
എന്‍റെ ഇടതു വശത്ത് കുരിശില്‍ കിടന്ന് ശാന്തമായി മരിച്ചുകൊണ്ടിരിക്കുന്ന നിരപരാധിയായ സാക്ഷാല്‍ ദൈവപുത്രനോട് – ഓര്‍ക്കണേ! എന്നെ രക്ഷിക്കണെ! എന്ന നല്ല കള്ളന്‍റെ പ്രാര്‍ത്ഥന അവനെ പറുദീസായിലെത്തിച്ചു. മരണത്തിനപ്പുറം അതിജീവിക്കുന്ന, അസാദ്ധ്യതകളെ സാധ്യമാക്കുന്ന – വിശ്വസിച്ചവനില്‍ പ്രത്യാശയര്‍പ്പിക്കുന്ന, ഗാഗുല്‍ത്തായിലെ നല്ല കള്ളന്‍, അനുതപിച്ച്, മാനസാന്തരപ്പെട്ട്, രക്ഷ അനുഭവിച്ചറിഞ്ഞു. ഈ കള്ളന്‍റെ വിശ്വാസമാണ് നമുക്ക് മാതൃകയാകേണ്ടത്.

ഒരു ക്രൈസ്തവൻ പ്രാർത്ഥിക്കുമ്പോൾ സംഭവിക്കുന്ന മഹാവിസ്മയം

 

“യേശു അവളോടു പറഞ്ഞു: ദൈവത്തിന്റെ ദാനം എന്തെന്നും എനിക്കു കുടിക്കാൻ തരുക എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കിൽ, നീ അവനോടു ചോദിക്കുകയും അവന്‍ നിനക്കു ജീവജലം തരുകയും ചെയ്യുമായിരുന്നു.” (യോഹ 4:10)    

യേശു ഏകരക്ഷകൻ: ഏപ്രിൽ 13
ലോകത്തിലെ എല്ലാ മതങ്ങളിലും തന്നെ മനുഷ്യൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു. മറ്റു മതങ്ങളിൽ, പ്രാർത്ഥനയിലൂടെ മനുഷ്യൻ ഓരോ ആവശ്യങ്ങൾക്കായി ദൈവത്തോടു യാചിക്കുന്നു. എന്നാൽ ക്രൈസ്തവ പ്രാർത്ഥന എന്നത് വെറുമൊരു യാചനയല്ല. ഒരു ക്രൈസ്തവൻ പ്രാർത്ഥിക്കുമ്പോൾ സംഭവിക്കുന്ന മഹാവിസ്മയം നാം തിരിച്ചറിഞ്ഞിട്ടുണ്ടോ? ക്രൈസ്തവ പ്രാർത്ഥനയ്‌ക്ക് മറ്റു മതസ്ഥരുടെ പ്രാർത്ഥനകളിൽ നിന്നെല്ലാം വ്യത്യസ്തമായി നിരവധി സവിശേഷതകളുണ്ട്. ഇവയിൽ പ്രധാനപ്പെട്ട നാലു സവിശേഷതകൾ:

1. ക്രിസ്തു തന്നെ ആദ്യം നമ്മെ തേടിവരുന്നു
ഒരു ക്രിസ്ത്യാനി പ്രാർത്ഥിക്കാൻ ആരംഭിക്കുന്നതിനു മുൻപു തന്നെ അവനെ കണ്ടുമുട്ടാന്‍ ക്രിസ്തു വന്നു ചേരുന്നു. സമരിയാക്കാരി സ്ത്രീയോട് ദാഹജലം ആവശ്യപ്പെടുന്നതുപോലെ ക്രിസ്തു തന്നെയാണ് ആദ്യം നമ്മെ തേടിവന്നു നമ്മോട് പ്രാർത്ഥനയാകുന്ന ദാഹജലം ആവശ്യപ്പെടുന്നത്. നമ്മെപ്പറ്റി ദൈവത്തിനുള്ള ആഗ്രഹത്തിന്‍റെ അഗാധതയില്‍ നിന്നുയരുന്നതാണ് അവിടുത്തെ ഈ അഭ്യര്‍ത്ഥന.

2. ക്രൈസ്തവ പ്രാർത്ഥന ഒരു മറുപടിയാണ്
നമ്മോട് പ്രാർത്ഥനയാകുന്ന ദാഹജലം ആവശ്യപ്പെടുകയും, നമ്മുക്കു ജീവജലം നൽകാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന യേശുവിന്റെ സ്നേഹത്തിനുള്ള മറുപടിയാണ് ഒരു ക്രൈസ്തവന്റെ പ്രാർത്ഥന.

3. ക്രിസ്തുവിലുള്ള ഉടമ്പടി ബന്ധം
ക്രൈസ്തവ പ്രാര്‍ത്ഥന ദൈവവും മനുഷ്യനും തമ്മില്‍ ക്രിസ്തുവിലുള്ള ഉടമ്പടി ബന്ധമാണ്. അതു ദൈവത്തിന്‍റെയും മനുഷ്യന്‍റെയും പ്രവൃത്തിയാണ്. പരിശുദ്ധാത്മാവില്‍ നിന്നും നമ്മില്‍നിന്നും പുറപ്പെടുന്നതും മനുഷ്യനായിത്തീര്‍ന്ന ദൈവപുത്രന്‍റെ മാനുഷിക മനസ്സുമായുള്ള ഐക്യത്തില്‍ പിതാവിന്‍ പക്കലേക്കു പൂര്‍ണ്ണമായും തിരിയുന്നതുമാണ് അത്.

4. പരിശുദ്ധ ത്രീത്വത്തിന്റെ സാന്നിധ്യത്തിലും അവിടുത്തോടുള്ള കൂട്ടായ്മയിലും ആയിരിക്കുന്ന അവസ്ഥ
അനന്ത നന്മയായ പിതാവിനോടും, അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടും, പരിശുദ്ധാത്മാവിനോടും ദൈവമക്കള്‍ക്കുള്ള സജീവ ബന്ധമാണ് ക്രൈസ്തവ പ്രാര്‍ത്ഥന. പരിശുദ്ധ ത്രീത്വത്തിന്റെ സാന്നിധ്യത്തിലും അവിടുത്തോടുള്ള കൂട്ടായ്മയിലും ആയിരിക്കുന്ന ശീലമാണ് ക്രിസ്ത്യാനിയുടെ പ്രാര്‍ത്ഥനാ ജീവിതം. ഈ കൂട്ടായ്മ എപ്പോഴും സാധ്യമാണ് എന്തെന്നാല്‍, ക്രൈസ്തവർ മാമോദീസാ വഴി നേരത്തെതന്നെ ക്രിസ്തുവുമായി ഐക്യപ്പെട്ടു കഴിഞ്ഞവരാണ്. ക്രിസ്തുവുമായുള്ള കൂട്ടായ്മയിലിരിക്കുകയും അവിടുത്തെ ശരീരമായ സഭയില്‍ വ്യാപിക്കുകയും ചെയ്യുന്ന തോതനുസരിച്ചാണ് ഒരു പ്രാര്‍ത്ഥന ക്രിസ്തീയമാകുന്നത്. ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ മാനങ്ങളാണ് ക്രൈസ്തവ പ്രാര്‍ത്ഥനയ്ക്കുള്ളത്.
(cf: CCC 2560- 2565)

വിചിന്തനം
ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു വ്യക്തി പ്രാർത്ഥിക്കുന്നതും, ക്രിസ്തുവിൽ വിശ്വസിക്കാത്ത ഒരു വ്യക്തി പ്രാർത്ഥിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മനുഷ്യൻ ദൈവത്തിന്റെ മുമ്പിൽ ഭിക്ഷുവാണ്. എന്നാൽ ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടു കൂടി പ്രാർത്ഥിക്കുവാൻ അവിടുന്ന് എല്ലാവരെയും ക്ഷണിക്കുന്നു. എന്നാൽ ഈ ക്ഷണം നിരസിച്ചുകൊണ്ട് അനേകർ ഈ ഭൂമിയിൽ ജീവിക്കുന്നു. അവരെല്ലാവരും യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് ക്രൈസ്തവ പ്രാർത്ഥനയാകുന്ന മഹാവിസ്മയം അവർക്കും അനാവൃതമാകുന്നതിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
“കർത്താവേ, അങ്ങയുടെ ശക്തിയിൽ അങ്ങു മഹത്വപ്പെടട്ടെ; അങ്ങയുടെ ശക്തിപ്രഭാവത്തെ ഞങ്ങൾ പാടിപ്പുകഴ്ത്തും”. (സങ്കീ 21:13)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.

സ്വര്‍ഗ്ഗത്തിന്‍റെ വഴികള്‍

 



ഒരിക്കല്‍ ഒരാള്‍ ഈശോയോടു ചോദിച്ചു: കര്‍ത്താവേ, രക്ഷപ്രാപിക്കുന്നവര്‍ ചുരുക്കമാണോ? അവിടുന്നു പറഞ്ഞു: ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോട് പറയുന്നു, അനേക പേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്ക് സാധിക്കുകയില്ല. (ലൂക്കാ.13:23-24).
ഒരു ചൊല്ലുണ്ട്: ജീവിതം മനുഷ്യനെ കാണുന്നത് എപ്പോഴും നാല്ക്കവലയിലാണ്. ജീവിതത്തിലെ ഏതു പ്രവൃത്തിക്കും മനുഷ്യന് ഒരു തിരഞ്ഞെടുപ്പ് നടത്തുക ആവശ്യമാണ്. അതിനെ അവഗണിക്കാന്‍ അവന് സാധ്യമല്ല. കാരണം, നാല്ക്കവലയില്‍ നിശ്ചലനായി നില്ക്കാന്‍ പറ്റുകയില്ല. ഏതെങ്കിലും ഒരു വഴി അവന്‍ തെരഞ്ഞടുക്കണം.
തന്‍റെ അന്ത്യം അടുത്തപ്പോള്‍, മോശ ഇസ്രയേല്‍ക്കാരോട് പറഞ്ഞു: ഇതാ, ഇന്നു ഞാന്‍ നിന്‍റെ മുമ്പില്‍ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. ജീവനും മരണവും അനുഗ്രഹവും ശാപവും ഞാന്‍ നിന്‍റെ മുമ്പില്‍ വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയെയും ഞാനിന്ന് നിനക്കെതിരായി സാക്ഷിയാക്കുന്നു. നീയും നിന്‍റെ സന്തതികളും ജീവിക്കേണ്ടതിന് ജീവന്‍ തിരഞ്ഞെടുക്കുക. കര്‍ത്താവിനെ സ്നേഹിച്ച് അവിടത്തോട് ചേര്‍ന്നു നില്ക്കുക. നിനക്ക് ജീവനും ദീര്‍ഘായുസ്സും ലഭിക്കും. നിന്‍റെ പിതാക്കന്മാരായ അബ്രഹാത്തിനും ഇസഹാക്കിനും യാക്കോബിനും നല്കുമെന്ന് കര്‍ത്താവ് ശപഥം ചെയ്ത ദേശത്ത് നീ വസിക്കുകയും ചെയ്യും. (നിയ.30:15-20). ജോഷ്വാ, തന്‍റെ ജീവിതാന്ത്യത്തില്‍, ഇസ്രയേലിന്‍റെ നേതൃസ്ഥാനം വിട്ടൊഴിയുന്ന അവസരത്തില്‍ അവരോട് പറഞ്ഞു: കര്‍ത്താവിനെ ശ്രവിക്കുന്നതിനു മനസ്സില്ലെങ്കില്‍, നദിക്കക്കരെ നിങ്ങളുടെ പിതാക്കന്മാര്‍ സേവിച്ച ദേവന്മാരെയോ, നിങ്ങള്‍ വസിക്കുന്ന നാട്ടിലെ അമോര്യരുടെ ദേവന്മാരേയോ ആരെയാണ് സേവിക്കുക എന്ന് ഇന്ന് തന്നെ തീരുമാനിക്കുവിന്‍. ഞാനും എന്‍റെ കുടുംബവും കര്‍ത്താവിനെ സേവിക്കും. (ജോഷ്വാ.24:15). ജെറെമിയായിക്ക് ദൈവത്തിന്‍റെ അരുളപ്പാടുണ്ടായി. “ഈ ജനത്തോട് പറയുക: കര്‍ത്താവ് അരുളിചെയ്യുന്നു: ജീവന്‍റെയും മരണത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍ ഇതാ, നിങ്ങളുടെ മുമ്പില്‍ ഞാന്‍ വെയ്ക്കുന്നു. (ജെറ.21:8).” തിന്മ മൂലം ഇസ്രയേല്‍ക്കാര്‍ എത്തിച്ചേര്‍ന്ന ദുരവസ്ഥയെക്കുറിച്ച് ജെറമിയ അറിയിച്ചു: “ദുഷിച്ച ഈ തലമുറയില്‍ അവശേഷിക്കുന്നവര്‍ക്ക്, ഞാന്‍ അവരെ ചിതറിച്ച അടിമത്തത്തിന്‍റെ നാടുകളില്‍ ജീവനെക്കാള്‍ മരണം അഭികാമ്യമായി അനുഭവപ്പെടും-സൈന്യങ്ങളുടെ കര്‍ത്താവ് അരുളിചെയ്യുന്നു. (ജെറ.8:3).
നാശത്തിലേക്കും ജീവനിലേക്കും നയിക്കുന്ന വാതിലുകളെയും വഴികളേയും കുറിച്ച് ഈശോ അറിയിച്ചത് വി.മത്തായി രേഖപ്പെടുത്തുന്നു. വിനാശത്തിലേയ്ക്ക് നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി വിശാലവുമാണ്. എന്നാല്‍ ജീവനിലേക്ക് നയിക്കുന്ന വാതില്‍ ഇടുങ്ങിയതും, വഴി വീതികുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം. (മത്താ.7:13-14).
സോക്രട്ടീസിന്‍റെ ശിഷ്യനായിരുന്ന സെബെസ് അദ്ദേഹത്തിന്‍റെ ഒരു കൃതിയില്‍ എഴുതുന്നു: “നിന്‍റെ മുന്‍പില്‍ ഒരു ചെറിയ കതക് കാണുന്നോ? അതിന്‍റെ മുമ്പിലുള്ള വഴിയില്‍ യാത്രക്കാര്‍ കുറവാണ്. ആ വഴിയാണ് പ്രബോധനത്തിലേയ്ക്ക് നയിക്കുന്നത്.” നന്മയുടെ പ്രബോധനം ദൈവത്തിന്‍റെ വഴിയാണ്.
ഇരുവഴികളുടെയും വ്യതിരിക്തത ചൂണ്ടിക്കാണിക്കുന്നത് സംഗതമെന്നു കരുതുന്നു
1. പ്രയാസമേറിയ വഴിയും എളുപ്പ വഴിയും
മഹത്വത്തിലേയ്ക്ക് എളുപ്പവഴികളൊന്നുമില്ല. മഹത്വം സമര്‍പ്പണത്തിലൂടെയും അദ്ധ്വാനത്തിലൂടെയുമാണ് ഉരുത്തിരിയുക. ഒരു ഗ്രീക്ക് കവിയായിരുന്ന ഹെസിയോഡ് പറയുന്നു: അധമമായത് എളുപ്പവും അവസരങ്ങള്‍ ധാരാളം ഉള്ളതും, വഴി മിനുസവും പ്രയാസങ്ങളില്ലാത്തതുമാണ്. അത് അടുത്തുതന്നെയുണ്ട്. പക്ഷേ, നന്മക്കു മുമ്പില്‍ അദ്ധ്വാനവും വിയര്‍പ്പൊഴുക്കലും ദൈവം ആവശ്യപ്പെടുന്നു. ആയാസരഹിതമായതുവിട്ട്, പ്രയാസമേറിയത് തിരഞ്ഞെടുക്കുക.
ഒരിക്കല്‍ എഡ്മണ്‍ഡ് ബുര്‍ക്ക് ഹൗസ് ഓഫ് കോമണ്‍സില്‍ മഹത്തായ ഒരു പ്രസംഗം നടത്തി. അതിനുശേഷം അദ്ദേഹത്തിന്‍റെ സഹോദരന്‍ റിച്ചാര്‍ഡ് ബുര്‍ക്ക് വളരെ ചിന്താമഗ്നനായി കാണപ്പെട്ടു. കാരണം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ അത്ഭുതപ്പെടുകയായിരുന്നു, എഡ്മണ്‍ഡ് എങ്ങിനെയാണ് ഞങ്ങളുടെ കുടുംബത്തിന്‍റെ പ്രതിഭയെല്ലാം കുത്തകയാക്കിയത്! പക്ഷേ, ഞാന്‍ ഓര്‍ക്കുന്നു, ഞങ്ങള്‍ കളിയിലും മറ്റും സമയം ചെലവഴിച്ചപ്പോള്‍ അദ്ദേഹം എപ്പോഴും അദ്ധ്വാനത്തിലായിരുന്നു. ചിലര്‍ കാര്യങ്ങള്‍ എളുപ്പമാക്കിയെന്നു തോന്നിയാലും ആ എളുപ്പമാക്കലിന്‍റെ പിന്നില്‍ നിര്‍ത്താത്ത അദ്ധ്വാനമുണ്ട്.
2. നീണ്ട വഴിയും കുറിയ വഴിയും
ഒരു കാര്യവും നിമിഷ നേരം കൊണ്ട് പൂര്‍ണ്ണവും കുറ്റമറ്റതുമായിത്തീരുകയില്ല. നേട്ടങ്ങള്‍ നീണ്ട അദ്ധ്വാനത്തിന്‍റെയും സ്ഥിരമായ ശ്രദ്ധയുടേയും ഫലമാണ്. ഹോരസ് അദ്ദേഹത്തിന്‍റെ കാവ്യകലയില്‍ പീസോയെ ഉപദേശിക്കുന്നു: ഒരു പുസ്തകം എഴുതികഴിഞ്ഞാല്‍ ഒമ്പതു വര്‍ഷത്തേയ്ക്ക് അടുത്തു തന്നെ വയ്ക്കുക. തിരുത്തലുകള്‍ നടത്തുക. അതിനുശേഷമേ പ്രസിദ്ധീകരിക്കാവൂ. അദ്ദേഹം തന്നെ പറയുന്നു: പ്രസിദ്ധ നിരൂപകനായിരുന്ന ക്വിന്‍റീലിയാസിന്‍റെ അടുത്ത് ഒരു ശിഷ്യന്‍ ഒരു കൃതിയുമായി ചെന്നു. അദ്ദേഹം എല്ലാം നോക്കിയശേഷം പറഞ്ഞു: ഇതുകൊണ്ടുപോയി തീയിലിടുക! വീണ്ടും നന്നായി പരിശ്രമിക്കുക. ‘തോമസ് ഗ്രേയുടെ ഗ്രാമീണദേവാലയങ്കണത്തില്‍ എഴുതിയ വിലാപകാവ്യം’ ഒരു അനശ്വരകാവ്യമാണ്. 1742-ല്‍ ആരംഭിച്ച പ്രസ്തുത കൃതി 1750-ല്‍ ആണ് സ്വകാര്യമായി പ്രചാരത്തിലായത്. ആര്‍ക്കും എളുപ്പത്തില്‍ ഒരു കലാസൃഷ്ടി പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സാധിക്കുകയില്ല. രണ്ടു വഴികളാണ് നമുക്കു മുന്നിലുള്ളത്. എളുപ്പം ഫലം കാണാമെന്നു തോന്നിപ്പിക്കുന്ന കുറിയവഴിയും, ഫലത്തിനായി ഏറെ അദ്ധ്വാനിക്കേണ്ടി വരുമെന്നു ചൂണ്ടിക്കാണിക്കുന്ന ദീര്‍ഘമേറിയ വഴിയും. അദ്ധ്വാനമേറിയ ദീര്‍ഘ വഴിക്കു മാത്രമേ നിലനില്ക്കുന്ന ഫലങ്ങള്‍ ഉളവാക്കാന്‍ കഴിയുകയുള്ളൂ.
3. അച്ചടക്കമുള്ള വഴിയും അച്ചടക്കമില്ലാത്ത വഴിയും
ശിക്ഷണമില്ലാതെ ഒന്നും നേടാന്‍ സാധിക്കുകയില്ല. ശിക്ഷണം അവഗണിച്ച് ഉദാസീനതയിലും അശ്രദ്ധയിലും കഴിഞ്ഞ് വളരെപ്പേര്‍ ജീവിതം നശിപ്പിച്ചിട്ടുണ്ട്. താലന്തുകളുടെ ഉപമയില്‍ ഈശോ ഇതാണു ചൂണ്ടികാണിക്കുന്നത്. അഞ്ചുതാലന്തു കിട്ടിയവന്‍ ഉടനെ പോയി വ്യാപാരം ചെയ്ത് അഞ്ചുകൂടി സമ്പാദിച്ചു. രണ്ടുതാലന്തു കിട്ടിയവന്‍ രണ്ടുകൂടെ നേടി. ഒരു താലന്തു കിട്ടിയവന്‍ പോയി നിലം കുഴിച്ച് യജമാനന്‍റെ പണം മറച്ചുവച്ചു. താലന്ത് വര്‍ദ്ധിപ്പിച്ച് ഇരട്ടിയാക്കിയ വിശ്വസ്തരായ ഭൃത്യന്മാരെ ജയമാനന്‍ അനേകകാര്യങ്ങള്‍ ഭരമേല്‍പ്പിക്കുകയും അദ്ദേഹത്തിന്‍റെ സന്തോഷത്തിലേയ്ക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. യജമാനന്‍ നല്കിയ താലന്ത് മണ്ണില്‍ മറച്ചു വച്ച ദുഷ്ടനും മടിയനുമായ ഭൃത്യനില്‍ നിന്ന് ആ താലന്ത് തിരികെ എടുക്കുകയും അതിനെ പുറത്ത് അന്ധകാരത്തിലേയ്ക്ക് തള്ളിക്കളയുകയും ചെയ്തു. (മത്താ.25:14-30). ശിക്ഷണമുള്ള ജീവിതത്തിന്‍റെ മഹത്വവും ശിക്ഷണ രഹിത ജീവിതത്തിന്‍റെ നാശവുമാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുക.
4. ആലോചനാ നിര്‍ഭര വഴിയും ആലോചനാ രഹിത വഴിയും
ആലോചനാ നിര്‍ഭരന്‍ എളുപ്പവഴിയും കുറിയവഴിയും ശിക്ഷണരഹിതവഴിയും പാടേ തള്ളിക്കളയുന്നു. അതേസമയം ആലോചനാ രഹിതന്‍ ആ വഴികളെ സ്വീകരിക്കും. ഏതു കാര്യത്തിനും രണ്ടു വശങ്ങളുണ്ട്. ഇപ്പോള്‍ എങ്ങനെ കാണപ്പെടുന്നു, വരാനിരിക്കുന്ന കാലത്ത് എങ്ങനെയായിരിക്കും. എളുപ്പവഴി ഇപ്പോള്‍ ആകര്‍ഷകമായി തോന്നും. പക്ഷേ, വിനാശത്തിലായിരിക്കും നയിക്കുക. അദ്ധ്വാനത്തിന്‍റെയും കഷ്ടപ്പാടിന്‍റെയും വഴി ഇപ്പോള്‍ വൈഷമ്യമേറിയതായി തോന്നാം. എന്നാല്‍ അതാണ് ജീവനിലേക്കു നയിക്കുന്ന വഴി.
മൂല്യങ്ങളുടെ ശ്രേഷ്ഠത, വഴിയുടെ ആരംഭത്തിലല്ല അന്ത്യത്തിലാണ് പൂര്‍ണ്ണതയില്‍ കാണപ്പെടുക. ഏതു കാര്യവും തല്‍ക്കാലത്തേക്കല്ല നിത്യതയുടെ വെളിച്ചത്തിലാണ് കാണേണ്ടത്. 

പ്രതികാരത്തില്‍ നിന്നകന്നു നില്‍ക്കാം

 

 
ക്ഷമിക്കാനും പൊറുക്കാനും സഹിക്കാനും സ്നേഹിക്കാനുമുള്ള ശക്തി അനേകം വ്യക്തികളില്‍ നിന്നും കുടുബങ്ങളില്‍ നിന്നും ചോര്‍ന്നുപോയിട്ടുണ്ട്. ഈ പവിത്രമായ ശക്തി സമൂഹങ്ങളില്‍ നിന്നും രാഷ്ട്രങ്ങളില്‍ നിന്നും നഷ്ടപ്പെട്ടുപോയിട്ടുണ്ട്. ആ ദിവ്യമായ ശക്തി വീണ്ടെടുക്കാതെ ലോകത്തൊരിടത്തും സമാധാനമുണ്ടാവുകയില്ല.
പ്രതികാരം ചെയ്യാനുള്ള മോഹം അനേകമാളുകള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ രഹസ്യമായി സൂക്ഷിച്ചുവച്ചിട്ടുണ്ടല്ലോ? മറ്റു ചിലരാകട്ടെ പരസ്യമായി അതു പ്രകടിപ്പിക്കാന്‍ മടി കാണിക്കാത്തവരുമാണ്. അവരുടെ ഹൃദയങ്ങളുടെ ഉള്ളറകളില്‍ ഭീരുത്വമാണ് നിറഞ്ഞുനില്‍ക്കുന്നത്.അക്കാര്യം മറച്ചുപിടിക്കാനാണ് അവര്‍ പ്രതികാരത്തിന്‍റെ മേലങ്കിയെടുത്തു അണിയുന്നത്.
കര്‍ത്താവായ യേശുനാഥന്‍ കുരിശില്‍ മൂന്നാണികളില്‍ തൂങ്ങികിടന്നുകൊണ്ട് ക്ഷമിക്കുന്ന സ്നേഹത്തിന്‍റെ ശക്തിയും മഹത്വവും നമുക്കു വെളിപ്പെടുത്തിത്തന്നു.അന്നുവരെ ആരും പ്രകടിപ്പിക്കാത്ത അതുല്യമായ സ്നേഹത്തിന്‍റെ ശക്തിപ്രകടനമായിരുന്നു അത്. പ്രതികാരം ശക്തിയുടെയും അഭിമാനത്തിന്‍റേയും പ്രകടനമായി പ്രഘോഷിച്ചിരുന്ന ലോകത്തിന്‍റെ മുമ്പില്‍ ക്ഷമിക്കുന്ന സ്നേഹത്തിന്‍റെ യഥാര്‍ത്ഥശക്തി ഈശോ വ്യക്തമാക്കി കൊടുത്തു. തന്‍റെ ഘാതകരെ പിതാവായ ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട് അവിടുന്ന് അപേക്ഷിച്ചു, പിതാവേ, അവരോട് ക്ഷമിക്കേണമേ, അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല(ലൂക്കാ.23:34). കര്‍ത്താവ് മറ്റുള്ളവര്‍ക്കുവേണ്ടി നല്‍കിയ കല്പനകള്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കികൊണ്ട് മഹത്തായ മാതൃക നമുക്കു സമ്മാനിച്ചു. ശത്രുക്കളെ സ്നേഹിക്കുവിന്‍ , നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍ (മത്താ.5:44). കര്‍ത്താവ് തന്നെ പീഡിപ്പിച്ചവരോട് ക്ഷമിച്ചു , അവരെ സ്നേഹിച്ചു, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.
ജീവിതപങ്കാളിയോടും, സഹോദരങ്ങളോടും, സഹപ്രവര്‍ത്തകരോടും പ്രതികാരം ചെയ്യാന്‍ അവസരം കാത്തിരിക്കുകയാണ് മനുഷ്യര്‍. പ്രതികാരം നമ്മുടെ ദൗര്‍ബല്യത്തിന്‍റേയും ബലഹീനതയുടേയും വ്യക്തമായ ലക്ഷണങ്ങളാണെന്ന് നമ്മില്‍ പലരും മനസ്സിലാക്കിയിട്ടില്ല. ആത്മീയമായി നാം ശക്തരാകണം. ബലഹീനത നമ്മെ തിന്മയിലേക്കു നയിക്കും. തിന്മ പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന സുഖം പൈശാചികമായൊരു സുഖമാണെന്ന് ഭൂരിപക്ഷം പേരും തിരിച്ചറിഞ്ഞിട്ടില്ല. പാപം ചെയ്യുമ്പോള്‍ നമ്മോടൊത്തു സന്തോഷിക്കുന്നത് സാത്താനാണ്. അങ്ങനെ സാത്താന്‍ നമ്മുടെ ഹൃദയത്തില്‍ സ്ഥാനം നേടിയെടുക്കുന്നു.പാപങ്ങളും തിന്മകളും ചെയ്തുകൂട്ടുമ്പോള്‍ സാത്താന്‍ നമ്മുടെ മേല്‍ പിടിമുറുക്കുന്നു. ക്രമേണ നമ്മുടെ ഹൃദയത്തിന്‍റെ പൂര്‍ണ്ണനിയന്ത്രണം അവന്‍ കൈവശപ്പെടുത്തുന്നു. ഹൃദയത്തില്‍ പ്രതികാരചിന്തകള്‍ക്കു ഇടം ലഭിക്കുന്നത് സ്നേഹത്തിന്‍റെ ഒരു കണികപോലും നമ്മില്‍ അവശേഷിച്ചിട്ടില്ല എന്നതുകൊണ്ടാണ്. വെറുപ്പും, വിദ്വേഷവും, ശത്രുതയും നിറഞ്ഞുനില്‍ക്കുന്നിടത്തു പ്രതികാരം മാത്രമേ വളരുകയുള്ളു.
പ്രതികാരചിന്തകള്‍ കത്തിപ്പടരുമ്പോള്‍ മനസ്സില്‍ മുറിവുകളും വൃണങ്ങളും കഠിനമായ അസ്വസ്ഥതകളും സൃഷ്ടിക്കപ്പെടും. നാം മറ്റുള്ളവരോട് ക്ഷമിക്കുമ്പോള്‍ ദൈവം പ്രതികാരാഗ്നിയെ കെടുത്തുകയും നമ്മുടെ ജീവിതത്തില്‍ സമാധാനത്തിന്‍റെ ശീതളഛായ വിരിക്കുകയും ചെയ്യും.
മനുഷ്യന് ആത്മാര്‍ത്ഥമായി പൂര്‍ണ്ണമനസ്സോടെ ക്ഷമിക്കുവാനും പൊറുക്കുവാനും കഴിയുമോ? തീര്‍ച്ചയായും മനുഷ്യന് അത് സാദ്ധ്യമാണെന്ന് വി.സ്തേഫാനോസ് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു. അദ്ദേഹം വെറുമൊരു പച്ചയായ മനുഷ്യനായിരുന്നു. കല്ലേറ് ഏറ്റ് വധിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍, ദുസ്സഹമായ മരണവേദന അനുഭവിച്ചുകൊണ്ടിരുന്നപ്പോള്‍, അദ്ദേഹം തന്‍റെ ഘാതകരോട് ആത്മാര്‍ത്ഥമായി ക്ഷമിച്ചു. ആ ഘാതകര്‍ക്കു വേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. കര്‍ത്താവായ യേശുവേ, എന്‍റെ ആത്മാവിനെ കൈക്കൊള്ളേണമേ. അവന്‍ മുട്ടുകുത്തി വലിയ സ്വരത്തില്‍ അപേക്ഷിച്ചു. കര്‍ത്താവേ ഈ പാപം അവരുടെ മേല്‍ ആരോപിക്കരുതേ. ഇതുപറഞ്ഞ് അവന്‍ മരണനിദ്ര പ്രാപിച്ചു(അപ്പ.പ്രവ.7:60).
കര്‍ത്താവിന്‍റെ കല്പനകള്‍ പൂര്‍ണ്ണമായി അനുസരിക്കാനും അവിടുത്തെ പ്രബോധനങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും വി.സ്തേഫാനോസിന് സാധിച്ചു. കേവലം സാധാരണ മനുഷ്യനായ അദ്ദേഹത്തിനു ക്ഷമിക്കാനും പൊറുക്കാനും സാദ്ധ്യമായെങ്കില്‍ ഇപ്പോള്‍ ഈ കാലഘട്ടത്തിലും നമുക്കും അതു സാദ്ധ്യമാണ്. പ്രതികാരചിന്തകള്‍ ജീവിതത്തെ പരാജയത്തിലേക്കും, ക്ഷമിക്കുന്ന സ്നേഹം വിജയത്തിലേക്കും നയിക്കുന്നു.

മലിന മനസ്സിലെ മധുമഴ

 






മലിനമാണ് മനുഷ്യമനസ്സ്. ചങ്ങലയ്ക്കിടാത്ത ചിന്തകളും ചന്തമില്ലാത്ത ചെയ്തികളും അതിന്‍റെ മോടിയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. വിശുദ്ധിക്ക് വിഘാതമാകുന്നു. മദ, മോഹ, മാത്സര്യങ്ങളുടെ മാലിന്യശ്രേണികള്‍ മനസ്സിന്‍റെ മാന്യതയുടെ മേലങ്കിയില്‍ മായ്ക്കാനാവാത്ത കറകള്‍ക്ക് കാരണമാകുന്നു. ആ അഴുക്കുകളെ ആകെയകറ്റി അന്തരാത്മാവിന് അതുല്യമായ അഴകും അമൂല്യമായ വിശുദ്ധിയും കനിഞ്ഞരുളുവാന്‍ കഴിവുള്ളവന്‍ ഒരുവന്‍ മാത്രം, ദൈവം. അവനാണ് മഴപോലെ, മണ്ണിനെ നനയ്ക്കുന്ന വസന്തവൃഷ്ടിപോലെ,  മന്ദമായ് എന്‍റെയുള്ളില്‍ പെയ്തിറങ്ങുമെന്ന് എനിക്കുറപ്പുനല്‍കുന്നത്.(ഹോസിയാ 6 : 4)
അവന്‍റെ വറ്റാത്ത ഈ വാഗ്ദാനത്തിലാണ് ഉപാധികളില്ലാതെ ഞാന്‍ വിശ്വസിക്കേണ്ടത്. തന്‍റെ മധുരിതമായ തിരുമൊഴികളാകുന്ന മധുകണങ്ങള്‍ വെള്ളിനൂല്‍പോലെ പൊഴിച്ചുകൊണ്ട് എന്‍റെ ആത്മനാഥന്‍ അമാന്തിക്കാതെ അണയുമെന്നുള്ള വിശ്വാസം(എസെക്കിയേല്‍ 34:26) എന്‍റെ വീഴ്ചകളിലും വ്യര്‍ത്ഥജീവിതചര്യകളിലും എനിക്ക് ശക്തിയും ശാന്തതയും നല്‍കുന്നത് ഈ പ്രത്യാശയാണ്. അവന്‍റെ അനുഗ്രഹത്തേന്‍തുള്ളികളുടെ തോരാമാരിയില്‍ എന്നിലെ അശുദ്ധിയുടെ അവശിഷ്ടങ്ങളെ  അവന്‍ കഴുകിയകറ്റും. (ഏശയ്യ 4 : 4). ഉള്ളിന്‍റെയുള്ളിലുറങ്ങുന്ന ഉണ്‍മയുടെ വെണ്‍മയെ  മൂടിക്കിടക്കുന്ന മലിനതയുടെ മേല്‍ മണ്ണൊലിപ്പില്‍ എന്‍റെ ഹൃദയമാനസങ്ങള്‍ ഹിമതുല്യം  നിര്‍മ്മലമായിത്തീരും. എന്നിലെ പാപ പ്രവണതകളുടെ പങ്കിലഗര്‍ത്തങ്ങള്‍ അവന്‍റെ തുഷാര വര്‍ഷത്തില്‍ (മിക്കാ 5 : 7) മൂടപ്പെട്ടുപോകും. ആ കുളിര്‍മഴയില്‍ ഞാന്‍  നിര്‍മ്മലനാക്കപ്പെടും(എസെക്കി( 37:23) അശുദ്ധിയുടെ അഗാധതയില്‍നിന്നും കരം പിടിച്ചുകയറ്റി അവന്‍ എന്നെ ശുദ്ധീകരിക്കും. അവന്‍റെ മനോജ്ഞമായ മുഖദര്‍ശനത്തിനുവേണ്ടിയാണ് ഞാന്‍ മതിമറന്ന് മോഹിച്ച് ദാഹിച്ചു കാത്തിരിക്കേണ്ടത്. മഹിയിലിനി അവശേഷിക്കുന്ന ആയുസ്സിന്‍റെ  അരനാഴിക മുഴുവനും എന്‍റെ ജീവിതപാതയില്‍ മലരുകള്‍ വിതറി, കൈക്കുമ്പിളില്‍ കെടാത്ത പ്രത്യാശയുടെ മണിദീപമേന്തി, അവന്‍റെ കാലൊച്ചയാണ് ഞാന്‍ കാതോര്‍ക്കുന്നത്. അതിനുവേണ്ടിയാണ് ഞാന്‍ നിരന്തരം  കേണു പ്രാര്‍ത്ഥിക്കേണ്ടതും. സന്ദിഗ്ധ മനസ്ക്കനായ എന്‍റെ ഹൃദയനിലത്തില്‍ പുതുമഴയായി അവന്‍ പെയ്തിറങ്ങുമ്പോള്‍ അവിടെ നന്മയുടെ നാമ്പുകള്‍ മുളച്ചുപൊങ്ങും. എന്‍റെ മാനസം മൂടുന്ന മലിനത മുഴുവന്‍ മാറ്റി , മരുവിന്‍റെ മാറില്‍ പൊടുന്നനെ പൊട്ടിവിടരുന്ന  ശീതളനിര്‍ഝരിയായി, എന്നിലവന്‍ നിരന്തരം നിറയുമ്പോള്‍ പിന്നെ പുതുജീവന്‍റെ പച്ചപ്പായി!  ആനന്ദത്തിന്‍റെ കേളികൊട്ടായി! ആശ്വാസത്തിന്‍റെ നിശ്വാസങ്ങളായി! പരിശുദ്ധിയുടെ പരിമളമായി! എന്നിലവശേഷിക്കുന്ന ദുഷ്ടതയുടെ വേരുകളെ പിഴുതെറിഞ്ഞ് (ജെറമിയ 4 : 14), എന്നെ വെടിപ്പാക്കി,(ഏശയ്യ 1 : 16) എന്‍റെ  അകൃത്യങ്ങളെ  അശേഷം കഴുകിക്കളയുവാന്‍ മധുമഴയായി ദൈവമേ, അങ്ങ് എന്നിലെന്നും പൊഴിയണമേ.  

Etiam turpis sem, mattis sit amet purus id, dapibus euismod libero.

 



Donec dolor elit, pellentesque a massa pellentesque, euismod sagittis ipsum. Nullam a diam ac turpis iaculis vulputate. Nunc tellus libero, tempus id luctus eget, fermentum et quam. Aliquam erat volutpat. Donec sit amet nunc vitae justo dapibus dignissim. Vivamus sagittis dignissim massa, auctor aliquam nibh aliquam ut. Nunc accumsan ex ligula, in malesuada sapien consectetur in. Praesent non lectus sed dolor imperdiet mollis a sit amet sem. Vivamus eu commodo ligula. Phasellus in lacus eu urna ullamcorper lacinia. Duis tincidunt fringilla aliquet. Vivamus id luctus tellus. Vestibulum maximus ipsum lacus, tempus suscipit augue fermentum ut.
Suspendisse posuere mi lacus, vitae fringilla leo gravida eu. Donec a nisi vel ligula fringilla tempus id vitae nibh. Sed sollicitudin ante ultrices purus auctor auctor. Etiam turpis sem, mattis sit amet purus id, dapibus euismod libero. Donec bibendum urna quis orci molestie sodales. Pellentesque habitant morbi tristique senectus et netus et malesuada fames ac turpis egestas. Nunc id purus vel sapien pretium varius eu id risus. Vivamus sit amet nibh sit amet eros porta iaculis. Ut interdum diam nec imperdiet elementum. Proin condimentum faucibus placerat. Donec massa justo, porttitor tincidunt eros a, vehicula malesuada tortor. Praesent nec sem ut justo efficitur tempus. Maecenas luctus arcu porta accumsan viverra. Sed odio eros, dictum non augue et, tincidunt ullamcorper ex. Sed interdum rutrum efficitur. Mauris tristique quis libero a euismod. Duis tempor purus rutrum, tempor odio sed, tincidunt lacus. Nulla lacus felis, pulvinar ut metus in, tristique pretium sem. Vivamus ornare efficitur elit ut placerat. Vivamus at ultricies magna. Proin eu aliquet elit. In lacus nisi, finibus luctus est sed, consectetur congue diam.

മാതാവേ ഒരാഴ്ചയ്ക്കകം എനിക്ക് നീ ജോലി തന്നാൽ മാത്രമേ ഞാൻ നിന്റെ മുന്നിൽ വന്നു സാക്ഷ്യം പറയുകയുള്ളൂ. സാക്ഷ്യം കേൾക്കാം

 


സന്തോഷവാര്‍ത്ത

 



ഇതാ, കര്‍ത്താവിന്‍റെ പേടകം പുതിയൊരു കാളവണ്ടിയില്‍ വരുന്നു. ആ സാന്നിധ്യത്തില്‍ ദാവീദ് പരിസരം മറക്കുകയാണ്-ആത്മവിസ്മൃതിയിലാണ്ട് ഉന്മത്തനെപ്പോലെ.

താന്‍ ഇസ്രായേലിന്‍റെ രാജാവാണ്, വേണ്ടത്ര വസ്ത്രങ്ങള്‍ പോലും ധരിച്ചിട്ടില്ല; കുറെയേറേ സ്ത്രീകളും പെണ്‍കുട്ടികളും തന്‍റെ ചുറ്റുമുണ്ട്. പക്ഷേ, തന്നെത്തന്നെ മറന്ന് ആനന്ദലഹരിയിലായ രാജാവ് സര്‍വ്വശക്തിയോടും കൂടി പേടകത്തിനു മുമ്പില്‍ പിള്ളേരെപ്പോലെ തുള്ളിച്ചാടി നൃത്തം ചെയ്തു, ഏതാണ്ട് ആഭാസനെപ്പോലെ (2 സാമുവേല്‍ 6:4-20).
എന്താണു കാരണം? കര്‍ത്താവിന്‍റെ വചനം, തിരുവചനം വരുന്നു. ആ ദിവ്യദര്‍ശനത്തില്‍ ഉള്ളിലൊതുക്കാന്‍ പറ്റാത്ത സന്തോഷം മൂലം ദാവീദ് സര്‍വ്വതും മറക്കുകയാണ്-അവനല്ലതായി മാറുകയാണ്.
ഏതാണ്ട് ഇതുപോലൊരു രംഗമാണ് 1223 ഡിസംബര്‍ 25 ലുണ്ടായത്-ഗ്രേച്ചിയോ ഗ്രാമത്തിലെ ജോണ്‍ വെലീത്തായുടെ തൊഴുത്തില്‍. യേശു ജനിച്ചതുപോലൊരു തൊഴുത്ത്. കാളകള്‍, കഴുതകള്‍ ! അവിടെ പുല്‍ത്തൊട്ടിയില്‍ ആദിയിലെന്നപോലെ ഉണ്ണീശോയുടെ രൂപം! ചുറ്റും ജനക്കൂട്ടം… ഫ്രാന്‍സീസ് എല്ലാം മറന്നുപോയി… തന്നെത്തന്നെയും, മറന്ന് അവന്‍ ആനന്ദ നൃത്തം ചെയ്തു-ദാവീദിനെപ്പോലെ.
ദാവീദിന്‍റെ മുമ്പിലെത്തിയതു കര്‍ത്താവിന്‍റെ എഴുതപ്പെട്ട വചനമായിരുന്നെങ്കില്‍, ഫ്രാന്‍സീസിന്‍റെ മുമ്പില്‍ ജീവനുള്ള ദൈവവചനത്തിന്‍റെ തിരുസാന്നിദ്ധ്യമായിരുന്നു. രണ്ടിടത്തും നിറവ്, ആനന്ദലഹരി.
വാസ്തവത്തില്‍ അതായിരുന്നു ആദ്യത്തെ ക്രിസ്മസ്. സമ്പൂര്‍ണ്ണ സന്തോഷത്തിന്‍റെ, സമൃദ്ധമായ ദൈവാനുഭവത്തിന്‍റെ ദിവസം. അതാണ് മാലാഖമാര്‍ ആകാശങ്ങളില്‍ അലയടിക്കുമാറു പാടിയത്; “ഇതാ സകല ജനത്തിനുമുള്ള മഹാ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത”(ലൂക്കാ:2:10). അതു കേട്ട ആട്ടിടയര്‍ അതിവേഗം ബെത്ലഹേമിലേക്കു നീങ്ങി-ആ വലിയ സന്തോഷത്തില്‍ പങ്കു ചേരുവാന്‍. തണുപ്പോ ഉറക്കമിളപ്പോ അവരെ അലട്ടിയില്ല. ആ അദ്ഭുത ശിശുവിനെ നിര്‍ന്നിമേഷരായി നോക്കിനിന്നു കണ്ട്, തികഞ്ഞ സന്തോഷത്തോടെ അവര്‍ തിരിച്ചു പോന്നു. മാത്രമല്ല ആ വലിയ സന്തോഷവാര്‍ത്ത തങ്ങള്‍കണ്ടുമുട്ടിയവരോടെല്ലാം അവര്‍ പങ്കു വച്ചു.
എന്തായിരുന്നു ആ സദ്വാര്‍ത്ത? ‘ആദത്തിന്‍റെ അപരാധത്തെ അനുഗ്രഹമാക്കി’പ്പകര്‍ത്തിക്കൊണ്ട് ഒരു രക്ഷകന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു! പാപം മൂലം ഒരിക്കല്‍ നഷ്ടപ്പെട്ടുപോയ ദൈവത്തെ മനുഷ്യനു തിരിച്ചുകിട്ടിയിരിക്കുന്നു. ആദത്തിന്‍റെ തെറ്റു മൂലം മങ്ങിപ്പോയ പ്രകാശം-മുങ്ങിപ്പോയ സന്തോഷം ഇതാ വീണ്ടും ഉദിച്ചുയര്‍ന്നിരിക്കുന്നു. അതിന്‍റെ അനുസ്മരണ ഉണര്‍ന്നപ്പോഴാണ് ഫ്രാന്‍സീസ് എല്ലാം മറന്ന് ആനന്ദനൃത്തം  ചെയ്തത്-ഫിലിസ്ത്യരും മറ്റും തട്ടിയെടുത്തതുമൂലം നഷ്ടപ്പെട്ടുപോയ പേടക (1 സാമുവല്‍.5) ത്തിന്‍റെ പുനര്‍ദര്‍ശനത്തില്‍ മതിമറന്നു സന്തോഷിച്ച ദാവീദിനെപ്പോലെ.
എന്തിലാ ണ്   ്ഈ അവാച്യമായ നിറവും നിര്‍വൃതിയും? അതു യേശു പഠിപ്പിച്ചതുപോലെ  സമ്പാദ്യങ്ങളുടെ സമൃദ്ധിയിലല്ലാ(ലൂക്കാ.12:15). എത്ര കിട്ടിയാലും തൃപ്തി വരാത്തവന്‍ ഒരിക്കലും സന്തുഷ്ടനല്ല. അരൂപിയില്‍ ദരിദ്രര്‍ എന്ന തിരുവചനത്തിന് ഒത്തിരിയേറെ ആഴങ്ങളുണ്ട്. എത്ര വലിയ ദരിദ്രരാണെങ്കിലും, അരൂപിയില്‍ ദരിദ്രനല്ലെങ്കില്‍ അവന്‍ ദരിദ്രനേയല്ല, സന്തുഷ്ടനുമല്ല. അതുപോലെതന്നെ സമ്പന്നനും. അരൂപിയില്‍ ദാരിദ്ര്യമുണ്ടെങ്കിലേ യഥാര്‍ത്ഥസന്തോഷവും സൗഭാഗ്യവും അനുഭവിക്കാനാവൂ.
ഒരു മനുഷ്യനു ലഭിക്കാവുന്നതെല്ലാം കൈക്കലാക്കിയാലും, ലോകം മുഴുവന്‍ നേടിയാലും (മത്താ: 16: 26), മന:സമാധാനമില്ലെങ്കില്‍ ഒന്നും നേടിയതുപോലെ തോന്നുകയില്ല. ലോകത്തിനു പ്രദാനം ചെയ്യാന്‍ കഴിയാത്ത(യോഹ: 14:27)യേശുവിനു മാത്രം നല്കാന്‍ കഴിയുന്ന ഒന്നാണ് സമാധാനവും അതോടു ചേര്‍ന്നു പോകുന്ന സന്തോഷവും. അതാണ് മാലാഖമാര്‍ പറഞ്ഞതും പാടിയതുമൊക്കെ കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ (ലൂക്കാ 2:11-14) നമുക്കു കിട്ടുക.
അന്നുണ്ടായിരുന്ന സമ്പന്നര്‍ക്കും പ്രമാണികള്‍ക്കുമല്ല പാവപ്പെട്ട ആട്ടിടയര്‍ക്കാണ് ആ ഭാഗ്യം സിദ്ധിച്ചത്-നിരക്ഷരകുക്ഷികളായ, ഗ്രാമീണശാലീനതയുടെ നിറകുടങ്ങളായ ആട്ടിടയര്‍ക്ക്.
ഭൗമികസമൃദ്ധിയിലല്ല യഥാര്‍ത്ഥ സന്തോഷം എന്നു ദാവീദും അനുഭവിച്ചറിഞ്ഞു. ഉറിയായുടെ ഭാര്യയെക്കൂടി കിട്ടിയാല്‍ (2.സാമുവല്‍ 11) സന്തുഷ്ടനായെന്നു കരുതിയവന്‍ പൂര്‍വ്വോപരി അസ്വസ്ഥനാവുകയായിരുന്നു (2സാമു. 11:27-12:12).
കര്‍ത്താവ് ചൊരിഞ്ഞ് ഒഴുക്കിയെങ്കില്‍ മാത്രമേ നമ്മുടെ ഹൃദയം നിറയുകയുള്ളൂ. അതാണ് പിന്നീട് അവന്‍ ഇങ്ങനെ പാടിയത്.”ധാന്യത്തിന്‍റെയും വീഞ്ഞിന്‍റെയും സമൃദ്ധിയില്‍ ഉണ്ടാകുന്നതിലേറെ ആനന്ദം അവിടുന്ന് എന്‍റെ ഹൃദയത്തില്‍ നിക്ഷേപിച്ചു (സങ്കി. 4-7 ).
ക്രിസ്മസ് ദിവസം പടിഞ്ഞാറന്‍ നാടുകളില്‍ എല്ലാവരും ഇത്തിരി തിന്നുകുടിച്ചു സന്തോഷിക്കാറുണ്ട്. ധൂര്‍ത്തപുത്രന്‍റെ പുന:സമാഗമത്തില്‍ ദാസന്മാരും ദാസികളുമൊപ്പം പിതാവും അങ്ങനെ ചെയ്തില്ലേ(ലൂക്കാ: 15:23)?
പക്ഷേ, ദാവീദുപാടിയതുപോലെ ക്രിസ്മസ് ദിവസം വീഞ്ഞുകൂടാതെതന്നെ അതിലും കൂടുതല്‍ സന്തോഷം കണ്ടെത്തിയ വ്യക്തിയാണ് ഫ്രാന്‍സീസ്. അതാണ് ക്രിസ്മസിന്‍റെ നിറവില്‍ എല്ലാം മറന്ന് അവന്‍ ആനന്ദനൃത്തം ചെയ്തത്. ഇതാ, ഒന്നുമില്ലാത്തവന്‍റെ – യേശുവിനെപ്രതി എല്ലാം- തന്നെത്തന്നെയും, നഷ്ടപ്പെടുത്തിയവന്‍റെ സന്തോഷം കണ്ടോ?
അത്തരക്കാരാണ്,  തന്നെത്തന്നെയും നഷ്ടപ്പെടുത്തുന്നവരാണ്, അതു പ്രാപിക്കുക എന്നത്രേ ഫുള്‍ട്ടന്‍ ഷീനും കൂട്ടിച്ചേര്‍ക്കാനുള്ളത്:(He who loses himself finds himself and finds his happiness)
അതാണ് ദാവീദ് വിഭാവനം ചെയ്ത യഥാര്‍ത്ഥ സന്തോഷം(സങ്കീ: 4:7), വി.ഫ്രാന്‍സീസ് പ്രാപിച്ച സന്തോഷം, പുല്‍ത്തൊട്ടിയിലെ ഉണ്ണി പ്രദാനം ചെയ്യുന്ന സന്തോഷം. അതു ലഭ്യമാക്കാനായിരിക്കട്ടെ ഇന്നത്തെ നമ്മുടെ തീവ്രശ്രമവും.