Posts
കുരിശാണുരക്ഷ… കുരിശിലാണു രക്ഷ
- Get link
- X
- Other Apps
കോണ്‍സ്റ്റയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി സ്വപ്നത്തിലെ ദര്‍ശനമനുസരിച്ച് ഈശോയെ തറച്ച കുരിശിനായുള്ള അന്വേക്ഷണത്തിനിടയില്‍ ജറുസലേമില്‍ മാതാവിന്‍റെ പ്രതിമ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ക്ഷേത്രം കണ്ടെത്തി.ഹെലേന രാജ്ഞിക്കുണ്ടായ ആത്മീയദര്‍ശനമനുസരിച്ച് ആ ക്ഷേത്രത്തിനു താഴെ കുഴിച്ചപ്പോള്‍ കര്‍ത്താവിന്‍റെ കല്ലറയിലേക്കുള്ള കവാടം തുറന്നുകിട്ടി.ആ കല്ലറയില്‍ നിന്നു തന്നെ മുന്നു കുരിശുകളും കണ്ടെത്തി.കര്‍ത്താവിന്‍റെയും ഒപ്പം തറയ്ക്കപ്പെട്ട കള്ളന്മാരുടേതാണ് ആ കുരിശുകള്‍ എന്ന് അനുമാനിക്കപ്പെട്ടു.പക്ഷെ മൂന്നു കുരിശുകളില്‍ ഏതിലാണ് കര്‍ത്താവ് തൂങ്ങിമരിച്ചതെന്നറിയാതെ രാജ്ഞി കുഴങ്ങി.അവിടെ നിന്നു തന്നെ’ യൂദന്മാരുടെ രാജാവായ നസ്രായനായ ക്രിസ്തു’ എന്നെഴുതി വയ്ക്കപ്പെട്ട ഫലകവും ലഭിച്ചു.ഈ വിഷമ സന്ധികളില്‍ ജറുസലേം മെത്രാനായിരുന്ന മക്കരിയുസ് അവരെ സഹായിക്കാനായി സ്വര്‍ഗത്തില്‍ നിന്ന് ഒരു അടയാളം ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന ഫലിക്കുകയും ചെയ്തു. അവിടെ ദീര്‍ഘകാലമായി കഠിനരോഗം ബാധിച്ച ഒരു സ്ത്രീ ഉണ്ടായിരുന്നു.രോഗം ബാധിച്ച് അവര്‍ ആസന്നമരണയായിരുന്നു.അമൂല്ല്യമായ കുരിശില്‍ സ്പര്‍ശിച്ചാല്‍...
ഐഎസ് ആക്രമണത്തിന് ഇരയായ അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് കത്തോലിക്ക സംഘടനയുടെ ഇടപെടലില്‍ പുതുജീവിതം
- Get link
- X
- Other Apps
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹസാര്‍ എജ്യൂക്കേഷന്‍ സെന്ററില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി നടത്തിയ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ 20 അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് പുതുജീവിതം സമ്മാനിച്ച് കത്തോലിക്ക സന്നദ്ധ സംഘടന. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30-ന് ചാവേര്‍ സ്ഫോടനത്തില്‍ സ്ഫോടനമേറ്റ് വൈദ്യസഹായം പോലും ലഭിക്കാതെ കിടന്ന കൗമാര പ്രായത്തിലുള്ള ഇരുപതോളം അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വള്‍നറബിള്‍ പീപ്പിള്‍ പ്രൊജക്റ്റ് (വിപിപി) എന്ന കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഇടപെടലിലാണ് പുതിയ ജീവിതം ലഭിച്ചിരിക്കുന്നത്. വി.പി.പിയുടെ സഹായത്തോടെ സുരക്ഷിതമായി സ്പെയിനിലെത്തിയ ഈ പെണ്‍കുട്ടികള്‍ റൂബര്‍ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. അന്നത്തെ ചാവേര്‍ സ്ഫോടനത്തില്‍ 46 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 53 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പെണ്‍കുട്ടികളായതും, കടുത്ത അടിച്ചമര്‍ത്തല്‍ നേരിടുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരായതിനാലുമാണ് പെണ്‍കുട്ടികള്‍ ആക്രമണത്തിനു ഇരയായതെന്ന്‍ ‘വിപിപി’യുടെ ലെജിസ്ലേ...
ഏറ്റവുമധികം പേര്‍ ദിവ്യബലിയില്‍ പങ്കെടുക്കുന്ന രാഷ്ട്രമായതിന് പിന്നിലെ രഹസ്യം വിവരിച്ച് നൈജീരിയൻ കര്‍ദ്ദിനാള്‍
- Get link
- X
- Other Apps
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന രാജ്യമായി നൈജീരിയ അംഗീകരിക്കപ്പെട്ട ശേഷം രാജ്യത്തിന്റെ ഊര്‍ജ്ജസ്വലവും, സജീവവുമായ കൗദാശിക ജീവിതത്തിന്റെ രഹസ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് കര്‍ദ്ദിനാള്‍. സമീപകാല പഠനത്തില്‍ നൈജീരിയയിലെ മൂന്നു കോടിയോളം വരുന്ന കത്തോലിക്കരിലെ 94% ആഴ്ചയില്‍ ഒരിക്കലോ അതില്‍ കൂടുതലോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമെന്ന് വ്യക്തമായിരിന്നു. നൈജീരിയന്‍ കത്തോലിക്കര്‍ വിശുദ്ധ കുര്‍ബാനയില്‍ സജീവമായി പങ്കെടുക്കുന്നതിന്റെ പിന്നില്‍ മൂന്ന്‍ പ്രധാന കാരണങ്ങള്‍ ഉണ്ടെന്നു എക്വുലോബിയ രൂപതയെ നയിക്കുന്ന അന്‍പത്തിയൊന്‍പതുകാരനായ കര്‍ദ്ദിനാള്‍ പീറ്റര്‍ എബെരെ ഒക്പലകെ പറയുന്നു. നൈജീരിയയുടെ പരമ്പരാഗതമായ ലോക വീക്ഷണം, കുടുംബത്തിന്റെ പങ്ക്, ഇടവകകളിലെ കൂട്ടായ്മ ബോധം എന്നിവയാണ് നൈജീരിയന്‍ ജനതയെ തലമുറകളായി വിശുദ്ധ കുര്‍ബാനയുമായി അടുപ്പിച്ച് നിര്‍ത്തിയിരിക്കുന്നതെന്നു കര്‍ദ്ദിനാള്‍ ഒക്പാലകെ പറഞ്ഞു. സമൂഹത്തിലും, ജീവിതത്തിലുമുള്ള ദൈവസാന്നിധ്യത്തെ അംഗീകരിക്കുന്ന പരമ്പരാഗത വീക്ഷണം നൈജീരിയന്‍ സമൂഹത്തിനുണ്ട്. ദൈനംദിന ജീവിതത്തില്‍ ആത്മീയതയ്ക്കുള്ള പ്രാധാന്യത്തേക്കുറിച്ചും, ...
ലോസ് ആഞ്ചലസിലെ നഗരവീഥിയിലൂടെ ദിവ്യകാരുണ്യ നാഥന്റെ യാത്ര: പിന്നാലെ വിശ്വാസി സമൂഹവും
- Get link
- X
- Other Apps
ലോസ് ആഞ്ചലസ്: ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ തിരുപ്പിറവി സംബന്ധിച്ച് ഗബ്രിയേല്‍ മാലാഖ മറിയത്തിന് നല്‍കിയ മംഗളവാര്‍ത്തയുടെ ഓര്‍മ്മ തിരുനാള്‍ ദിനത്തില്‍ ലോസ് ആഞ്ചലസില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ശ്രദ്ധേയമായി. “ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്” (യോഹന്നാന്‍ 6:51) എന്ന പ്രമേയവുമായി നടന്നുകൊണ്ടിരിക്കുന്ന 3 വര്‍ഷം നീണ്ട ദിവ്യകാരുണ്യ നവീകരണ പദ്ധതിയുടെ ഭാഗമായി മംഗളവാര്‍ത്താ തിരുനാള്‍ ദിനമായ മാര്‍ച്ച് 25-നാണ് ആകെ മൊത്തം 6 മൈല്‍ നീണ്ട ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിച്ചത്. ആയിരത്തിലധികം പേര്‍ ദിവ്യകാരുണ്യ നാഥനെ അനുഗമിച്ചു. ലോസ് ആഞ്ചലസ് മെത്രാപ്പോലീത്ത മോണ്‍. ജോസ് ഗോമസ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് മുന്‍പായി മിഷന്‍ സാന്‍ ഗബ്രിയേലിലെ അനണ്‍സിയേഷന്‍ ചാപ്പലില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ആദ്യ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയ വ്യക്തി നമ്മുടെ പരിശുദ്ധ കന്യകാമാതാവാണെന്നും അവളാണ് ആദ്യമായി യേശുവിനെ തെരുവുകളിലേക്കും, പിന്നീട് ലോകത്തിലേക്കും കൊണ്ടുവന്നതെന്നും വിശുദ്ധ കുര്‍ബാനമധ്യേ നടത്തിയ പ്രസംഗത്തില്‍ മെത്രാപ്പോലീത്ത പറഞ്ഞു. “മംഗളവാര്‍ത്ത...